തിരുവനന്തപുരം: പത്ത് വർഷം മുമ്പ് തിരുവനന്തപുരം ഭരതന്നൂരിൽ മരിച്ച 14 വയസുകാരന്റെ മൃതദേഹ ഭാഗങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കായി അയക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിലുളള സംഘമാണ് തലയോട്ടി, തോളെല്ല്, വാരിയെല്ല്, പല്ല് എന്നിവ ശേഖരിച്ചത്. റീ പോസ്റ്റുമോർട്ടവും ഡിഎൻഎ പരിശോധന അടക്കം വിശദമായ ശാസ്ത്രീയ പരിശോധനകൾ നടത്താനാണ് തീരുമാനം.
Read also: നേമത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഡിവൈഎഫ്ഐ പ്രവര്ത്തകന് പിടിയിൽ
തലക്കടിയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നെങ്കിലും അന്ന് ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ല. ആദർശിൻറെ വസ്ത്രത്തിൽ പുരുഷബീജവും കണ്ടെത്തിയിരുന്നു. ലൈംഗിക പീഡനത്തെ തുടർന്നാണ് മരണം എന്ന നിഗമനത്തിലായിരുന്നു ക്രൈംബ്രാഞ്ച്.
Post Your Comments