കൊച്ചി•ജസ്‌ല മാടശ്ശേരിയ്ക്കെതിരെ വേശ്യാ പരാമര്‍ശം നടത്തിയ സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ രൂക്ഷ പ്രതികരണവുമായി മോഡലായ ജോമോള്‍ ജോസഫ്. നിനക്കെതിരായ വിമർശനങ്ങൾ വരുമ്പോൾ, വിമർശനങ്ങളെ മാനിക്കാൻ പഠിക്കാതെ നീ നിന്റെ ഫാനോളികളെ വെച്ച് വിമർശിക്കുന്നവരെ തെറി വിളിപ്പിച്ചു. ഇപ്പോൾ നിനക്കെതിരായും നിന്റെ ഫാനോളി മലരുകൾക്കുമെതിരായി വിമർശന നടത്തിയതിന് ഒരു സ്ത്രീയെ വേശ്യ എന്ന് വിളിച്ച് ആക്ഷേപിക്കുന്നു. അവൾ സ്വന്തം ശരീരം മറ്റുള്ളവർക്ക് സമർപ്പിക്കുന്നവളെന്ന് പറയുന്നു. അതിനും അപ്പുറത്തേക്ക് കടന്ന്, മതവികാരം അവൾക്കെതിരെ ഇളക്കി വിടാനായി ‘പ്രവാചകനെ വരെ അവഹേളിച്ചവളാണ് ഈ സ്ത്രീയെന്ന്’ പറയുന്നു.
ഫിറോസിനെനെതിരെ തട്ടിപ്പ് ആരോപണം ഉയര്‍ന്നപ്പോള്‍ അനുകൂലിച്ചു പോസ്റ്റ് ഇട്ടതില്‍ ഖേദിക്കുന്നുവെന്നും ജോമോള്‍ പറഞ്ഞു. ഫിറോസിന്റെ തനിനിറം തുറന്നുകാട്ടിയ ജസ്‌ല മാടശ്ശേരിക്ക് അഭിനന്ദനങ്ങള്‍. പ്രവാചകന്റെയോ മതത്തിന്റെയോ പേര് ഉപയോഗിച്ച് എന്ത് നാറിയ കളിയും കളിച്ചോ, പക്ഷെ, ആ ബലത്തിൽ നാട്ടിലെ സ്ത്രീകളുടെ മെക്കിട്ട് കേറാനായി വന്നാൽ, പെൺകരുത്ത് എന്തെന്ന് നീയറിയുമെന്നും ജോമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ജോമോള്‍ ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ഉളുപ്പുണ്ടോടോ ഫിറോസേ നിനക്ക്?
നിനക്കെതിരായ വിമർശനങ്ങൾ വരുമ്പോൾ, വിമർശനങ്ങളെ മാനിക്കാൻ പഠിക്കാതെ നീ നിന്റെ ഫാനോളികളെ വെച്ച് വിമർശിക്കുന്നവരെ തെറി വിളിപ്പിച്ചു. ഇപ്പോൾ നിനക്കെതിരായും നിന്റെ ഫാനോളി മലരുകൾക്കുമെതിരായി വിമർശന നടത്തിയതിന് ഒരു സ്ത്രീയെ വേശ്യ എന്ന് വിളിച്ച് ആക്ഷേപിക്കുന്നു. അവൾ സ്വന്തം ശരീരം മറ്റുള്ളവർക്ക് സമർപ്പിക്കുന്നവളെന്ന് പറയുന്നു. അതിനും അപ്പുറത്തേക്ക് കടന്ന്, മതവികാരം അവൾക്കെതിരെ ഇളക്കി വിടാനായി ‘പ്രവാചകനെ വരെ അവഹേളിച്ചവളാണ് ഈ സ്ത്രീയെന്ന്’ പറയുന്നു.
നിനക്കെതിരായി പണം തട്ടിപ്പ് ആരോപണം വന്നപ്പോൾ, നിനക്ക് അനുകൂലമായി പോസ്റ്റിട്ടതിൽ ഞാനിന്ന് ഖേദിക്കുന്നു. പ്രവാചകന്റെ പേര് പറഞ്ഞ്, മതവികാരത്തിൽ ചാലിച്ച് തന്നെയാണല്ലോ നാറിയ നന്മമരമേ നിന്റെ തട്ടിപ്പുകൾ മുഴുവനും!! ഇനി നീ എവിടേക്ക് അധപതിക്കാനാണ്? അധപതനത്തിന്റെ അങ്ങേ പടുകുഴിയിലാണ് നീയെന്ന് നീതന്നെ തെളിയിച്ചു.
നിന്നെ ഈ ലോകത്തിന് മുന്നിൽതുറന്ന് കാട്ടിയ, നിന്റെ തനിസ്വഭാവം പുറത്ത് കൊണ്ടുവന്ന പ്രിയ്യ സുഹൃത്ത് Jazla Madasseri ക്ക് എന്റെ അഭിനന്ദനങ്ങൾ.
ഡോ നന്മമലരേ, നീ പ്രവാചകന്റെയോ മതത്തിന്റെയോ പേര് ഉപയോഗിച്ച് എന്ത് നാറിയ കളിയും കളിച്ചോ, പക്ഷെ, ആ ബലത്തിൽ നീ നാട്ടിലെ സ്ത്രീകളുടെ മെക്കിട്ട് കേറാനായി വന്നാൽ, പെൺകരുത്ത് എന്തെന്ന് നീയറിയും..
തൽക്കാലം ഇത്രയും പറഞ്ഞ് നിർത്തുന്നു.
https://www.facebook.com/photo.php?fbid=2488007311523356&set=a.1492155887775175&type=3&theater
Post Your Comments