News

ജിയോയുടെ ഫ്രീ കോള്‍ സേവനം സംബന്ധിച്ച് റിലയന്‍സ് കമ്പനിയുടെ പുതിയ ട്വീറ്റ്

മുംബൈ : ജിയോയുടെ ഫ്രീ കോള്‍ സേവനം സംബന്ധിച്ച് റിലയന്‍സ് കമ്പനിയുടെ പുതിയ ട്വീറ്റ് . മൂന്ന് വര്‍ഷത്തിലധികമായി ഉപഭോക്താക്കള്ഡക്ക് ജിയോ നല്‍കി വന്നിരുന്ന ഫ്രീ കോള്‍ സേവനം അവസാനിപ്പിച്ചു. ഇത് സംബന്ധിച്ചാണ് കമ്പനി പുതിയ ട്വീറ്റ് ഇറക്കിയത്.

ജിയോയുടെ ട്വിറ്ററിലെ ഏറ്റവും പുതിയ പോസ്റ്റുകളിലൊന്ന് ഇക്കാര്യം സൂചിപ്പിക്കുന്നത്. പുതിയ ഐയുസി ചാര്‍ജുകള്‍ ഉപഭോക്താവിനെ വലിയ തോതില്‍ ബാധിക്കരുത് എന്നാണ് പോസ്റ്റില്‍ പറയുന്നത്. ട്രായിയില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് ജിയോ ഉപയോക്താവിന് പ്രതിമാസം ശരാശരി 12 രൂപയാണ് ഔട്ട്‌ഗോയിങ് കോളുകള്‍ക്ക് ചെലവാകുക. ഐയുസി മിനിറ്റുകളുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തില്‍ മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് 200 മിനിറ്റ് കോളുകള്‍ക്ക് 12 രൂപ മാത്രമാണ് ചെലവ് വരിക.

ജിയോ ഇപ്പോഴും സ്വന്തം നെറ്റ്വര്‍ക്കുകളിലേക്കും ലാന്‍ഡ്ലൈനുകളിലേക്കുമുള്ള കോളുകള്‍ പൂര്‍ണ്ണമായും സൗജന്യമാക്കിയിട്ടുണ്ട്

മൂന്ന് വര്‍ഷം മുമ്പ് ജിയോ തുടങ്ങുമ്പോള്‍ നല്‍കിയ വാഗ്ദാനത്തെക്കുറിച്ച് മിക്ക ജിയോ ഉപയോക്താക്കളും ചോദ്യം ചെയ്യുന്നുണ്ട്. ജിയോ വോയ്സ് കോളുകള്‍ ഉപഭോക്താവിന് പൂര്‍ണ്ണമായും സൗജന്യമായിരിക്കേണ്ടതായിരുന്നു. കൂടാതെ കോളുകള്‍ നടത്തുന്നതിന് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉപയോഗിക്കുന്ന VoLTE സാങ്കേതികവിദ്യയെ ആശ്രയിച്ചാണ് ജിയോ ഇത് സാധ്യമാക്കിയത്. നിലവിലെ ഐയുസി ചാര്‍ജുകള്‍ 2019 ഡിസംബര്‍ 31 വരെ നീണ്ടുനില്‍ക്കുമെന്നും അതിനുശേഷം ട്രായി ഐയുസി ചാര്‍ജുകള്‍ക്ക് പോകില്ലെന്നും ജിയോ പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button