ന്യൂയോര്‍ക്ക് : ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന് ഐഎംഎഫ്. സാമ്പത്തിക രംഗം ആഗോളതലത്തില്‍ മാന്ദ്യം നേരിടുന്ന സാഹചര്യത്തിലും ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയെന്ന സ്ഥാനം ചൈനയ്ക്കൊപ്പം പങ്കിട്ടിരിക്കുകയാണ് ഇന്ത്യ. ചൊവ്വാഴ്ച രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ആഭ്യന്തര ഉല്പാദന വളര്‍ച്ചാ (ജിഡിപി) 6.1 ശതമാനമായി കുറയുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രിലില്‍ ഐഎംഎഫ് പ്രവചിച്ചിരുന്നതിനേക്കാള്‍ 1.2 ശതമാനം കുറവാണിത്. 7.3 ശതമാനമായിരുന്നു ഏപ്രിലിലെ പ്രവചനം.
സാമ്പത്തിക മാന്ദ്യമുണ്ടെന്ന വസ്തുത നിലനില്ക്കുമ്പോള് തന്നെ ആഗോളതലത്തില്‍ നിരീക്ഷിക്കുമ്പോള്‍ രാജ്യത്തിന്റെ സ്ഥിതി ഭദ്രമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ വര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്ക് മൂന്നു ശതമാനമാണ്. അടുത്ത വര്‍ഷം ഇത് 3.4 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്.
വര്‍ധിച്ചുവരുന്ന വ്യാപാര-രാഷ്ട്രീയ സംഘര്‍ഷങ്ങളും ബ്രക്സിറ്റ് ഉള്‍പ്പെടെയുള്ള സംഭവവികാസങ്ങളും മാന്ദ്യത്തിന്റെ ആക്കം കൂട്ടിയെന്നും 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഈ വര്‍ഷത്തേതെന്നും ഐഎംഎഫ് മുഖ്യസാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പറഞ്ഞു.
Post Your Comments