തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ തലവരി പണം വാങ്ങുന്നത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഇങ്ങനെ . സ്‌കൂളുകളില്‍ തലവരി പണം വാങ്ങുന്നത് നിരോധിച്ചു കൊണ്ട് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. പ്രവേശന സമയത്ത് ഡെവലപ്‌മെന്റ് ഫണ്ട് എന്ന പേരില്‍ ഉള്‍പ്പടെ പണം വാങ്ങാന്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.
വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രവേശനസമയത്ത് നിയമ പ്രകാരം ഉള്ള ട്യൂഷന്‍ ഫീസ് മാത്രമേ വാങ്ങാവൂ എന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ഇത് ലംഘിക്കുന്ന സ്‌കൂളുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments