ക്ഷേത്രദർശന സമയത്ത് ചില ആചാരങ്ങൾ പാലിക്കേണ്ടതുണ്ട്. കൊടിമരമുള്ള ക്ഷേത്രങ്ങളിൽ കൊടിമരച്ചുവട്ടിൽ ദേവന്മാരുടെ അനുഗ്രഹത്തിനായി പുരുഷന്മാർ സാഷ്ടാംഗ നമസ്കാരവും, സ്ത്രീകൾ പഞ്ചാംഗനമസ്കാരവും ചെയ്യണം. തെക്കും വടക്കും നോക്കിയിരിക്കുന്ന ക്ഷേത്രങ്ങളിൽ സാഷ്ടാംഗ പഞ്ചാംഗ നമസ്കാരങ്ങൾ പാടില്ല.
ദൈവത്തെ രണ്ടുകയ്യും കൂപ്പി തലക്കുമീതെ 12 അംഗുലം ഉയരത്തിൽ വന്ദിക്കണം. കൂടാതെ ക്ഷേത്രദര്‍ശന സമയത്തെ പ്രധാന ആചാരമാണ് പ്രദക്ഷിണം. ഇരുപത്തിയൊന്നു പ്രദക്ഷിണമാണ് ഉത്തമം. എങ്കിലും മൂന്നു പ്രദക്ഷിണവും നല്ലതാണ്. ഗണപതിക്ക് ഒരു പ്രദക്ഷിണം മതി. ഭദ്രകാളിക്കു രണ്ടു പ്രദക്ഷിണം. മഹാവിഷ്ണുവിനു നാലു പ്രദക്ഷിണവും ശാസ്താവിനും അയ്യപ്പനും അഞ്ചും സുബ്രഹ്മണ്യന് ആറും ദുർഗാദേവിക്ക് ഏഴ് പ്രദക്ഷിണമാണ് വേണ്ടത്.
Post Your Comments