Latest NewsUAENewsGulf

ഷാര്‍ജയില്‍ കെട്ടിട നിര്‍മാണ സ്ഥലത്ത് ബുള്‍ഡോസര്‍ കയറി പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം

ഷാര്‍ജ: ബുള്‍ഡോസര്‍ ശരീരത്തിലൂടെ കയറി പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. ഷാര്‍ജ മലീഹയിലെ കെട്ടിട നിര്‍മാണ സ്ഥലത്തുണ്ടായ അപകടത്തിൽ 33കാരനാണ് മരിച്ചത്. ജോലിയ്ക്കിടയിലെ ഇടവേളയില്‍ ഇയാൾ ബുള്‍ഡോസറിന്റെ അടിയിലാണ് വിശ്രമിക്കാനായി കിടന്നിരുന്നത്. ഇത് അറിയാതെ ഡ്രൈവര്‍ ബുള്‍ഡോസര്‍ മുന്നോട്ടെടുത്തുവെന്നും, ശരീരത്തില്‍ കയറിയിറങ്ങിയതോടെ സംഭവസ്ഥലത്തുവെച്ചുതന്നെ  മരണപ്പെട്ടുവെന്നും പോലീസ് അറിയിച്ചു. വാഹനം ഓടിച്ചയാളെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറി. സംഭവത്തിൽ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. അതേസമയം മരിച്ച തൊഴിലാളി ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഏഷ്യൻ വംശജനാണെന്ന് സൂചന.

Also read : കുഴിമന്തി കഴിച്ച മൂന്നു വയസ്സുകാരി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button