Latest NewsNewsIndia

അ​ടു​ത്ത യു​ദ്ധം ഇന്ത്യ ത​ദ്ദേ​ശീ​യ ആ​യു​ധ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ആ​യി​രി​ക്കും​: ബി​പി​ന്‍ റാ​വ​ത്ത്

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യയുടെ അ​ടു​ത്ത യു​ദ്ധം ത​ദ്ദേ​ശീ​യ ആ​യു​ധ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ആ​യി​രി​ക്കുമെന്ന് ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്ത്. രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​തി​ല്‍ പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ക​സ​ന സം​ഘ​ട​ന (ഡി​ആ​ര്‍​ഡി​ഒ) മു​ന്നേ​റ്റം ന​ട​ത്തിയെന്നും 41-ാമ​ത് ഡി​ആ​ര്‍​ഡി​ഒ ഡ​യ​റ​ക്ട​ര്‍​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്ക​വേ അദ്ദേഹം പറയുകയുണ്ടായി. രാ​ജ്യ​ത്തെ പ്ര​തി​രോ​ധ വ്യ​വ​സാ​യം വ​ള​ര്‍​ന്നു​വ​രു​ന്ന വ്യ​വ​സാ​യ​മാ​ണെ​ന്നും ഭാ​വി​യി​ലെ യു​ദ്ധ​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ടെ വി​ക​സ​നം പ​രി​ശോ​ധി​ക്കാ​നും നോ​ണ്‍​കോ​ണ്ടാ​ക​ട് യു​ദ്ധ​ത്തി​ന് ത​യ്യാ​റെ​ടു​പ്പ് ആ​രം​ഭി​ക്കാൻ സമയമായെന്നും ബിപിൻ റാവത്ത് പറയുകയുണ്ടായി. കൃ​ത്രി​മ​ബു​ദ്ധി​യ്ക്കൊ​പ്പം സൈ​ബ​ര്‍, ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക​വി​ദ്യ, ലേ​സ​ര്‍, ഇ​ല​ക്‌ട്രോ​ണി​ക് യു​ദ്ധം, റോ​ബോ​ട്ടി​ക്സ് എ​ന്നി​വ​യു​ടെ വി​ക​സ​ന​ത്തി​ലാ​ണ് ഭാ​വിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button