തിരുവനന്തപുരം: ശബരിമല വിഷയത്തിന്റെ ആഴം മനസ്സിലാക്കുന്നതില്‍ ഇടതുപക്ഷത്തിന് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കി സിപിഐ നേതാവ് ബിനോയ് വിശ്വം. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം വ്യക്തമാക്കിയത്. വിധി നടപ്പാക്കുന്നതിലെ കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായില്ല. തെറ്റ് സംഭവിച്ചാല്‍ അത് സമ്മതിക്കുന്ന രാഷ്ട്രീയ ആര്‍ജവവും മര്യാദയും മാനസികവികാസവും ഇടതുപക്ഷത്തിനുണ്ട്. കോടതി ഒരു വിധി പുറപ്പെടുവിച്ചാല്‍ അത് പാലിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനും ബിജെപിക്കും ഉണ്ട്. അതേ നിലപാട് തന്നെയാണ് ഇടതുപക്ഷവും സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തെ വൈകാരികമായി സമീപിച്ച് അത് വോട്ടാക്കി മാറ്റാന്‍ പലരുമുണ്ടാവും. പക്ഷെ ജനങ്ങള്‍ ഒരു പാര്‍ട്ടിയുടേയും കീശയില്‍ ജീവിക്കുന്നവരല്ല. രാഷ്ട്രീയവും സാമൂഹ്യവും വിശ്വാസവും പറഞ്ഞിട്ട് തന്നെയാണ് ഞാനുള്‍പ്പെടെയുള്ള ഇടത് പ്രവര്‍ത്തകര്‍ വോട്ട് ചോദിക്കുന്നത്. എന്നാല്‍ എവിടേയും മാപ്പിരന്നിട്ടില്ലെന്നും ബിനോയ് വിശ്വം പറയുകയുണ്ടായി.
Post Your Comments