Latest NewsKeralaIndia

ഗർഭിണിയായ കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചിയാക്കി, ഒരാള്‍ അറസ്റ്റില്‍

ഇരട്ടക്കുളങ്ങരയിലെ കശുമാവിന്‍ തോട്ടത്തില്‍ വെച്ചാണ് ഗര്‍ഭിണിയായ കാട്ടുപോത്തിനെ ഒരു സംഘം വേട്ടയാടി കൊന്നത്.

കണ്ണൂര്‍: കൂത്തുപറമ്പിനടുത്തെ ചിറ്റാരിപറമ്പ് ഇരട്ടക്കുളങ്ങരയില്‍ ഊർന്നു ഗർഭിണിയായ കാട്ടുപോത്തിനെ വേട്ടയാടി കൊന്ന കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. കാട്ടുപോത്തിന്റെ തലയും വയറ്റിൽ കിടന്ന കുഞ്ഞു പോത്തും ഉൾപ്പെടുന്ന അവശിഷ്ടങ്ങൾ ഉപേക്ഷിച്ചു ഇറച്ചിയുമായി ഇവർ കടന്നു കളയുകയായിരുന്നു. പതിനാലാം മൈല്‍ കുന്നോറയിലെ പാലച്ചാല്‍ ഹൗസില്‍ രാജേഷി (42) നെയാണ് കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഡി ഹരിലാലും സംഘവും അറസ്റ്റു ചെയ്തത്. ഇരട്ടക്കുളങ്ങരയിലെ കശുമാവിന്‍ തോട്ടത്തില്‍ വെച്ചാണ് ഗര്‍ഭിണിയായ കാട്ടുപോത്തിനെ ഒരു സംഘം വേട്ടയാടി കൊന്നത്.

കാ​ശ്മീ​രി​ലു​ണ്ടാ​യ​ തീവ്രവാദി ആക്രമണ​ത്തി​ല്‍​ ​അ​ഞ്ച​ല്‍ സ്വദേശിയായ സൈനികന് വീര മൃത്യുവെന്ന് റിപ്പോർട്ട്

ഇതിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാട്ടുപോത്തിനെ കൊന്ന് മാംസം കൊണ്ടുപോയതാണെന്ന് വ്യക്തമായത്. ഈ കേസില്‍ കഴിഞ്ഞ ദിവസം എം ഷിജു എന്നയാളെ അറസ്റ്റുചെയ്തിരുന്നു. കേസിലുള്‍പ്പെട്ട മറ്റു പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.കാട്ടുപോത്തിനെ വെടി വെക്കാന്‍ ഉപയോഗിച്ച നാടന്‍ തോക്കും ഇയാളില്‍ നിന്നും കണ്ടെടുത്തു.

shortlink

Related Articles

Post Your Comments


Back to top button