KeralaLatest News

പോത്തിനെ ജീവനോടെ പിന്‍ഭാഗം അറുത്തു കൊണ്ടുപോയ സംഭവം : ആകെത്തകര്‍ന്ന് ഉടമ ചാക്കോയും കുടുംബവും

കോതമംഗലം: ഇറച്ചി വില്‍പ്പന ലക്ഷ്യമിട്ട് താന്‍ കച്ചവടക്കാരനില്‍ നിന്നും വാങ്ങി വീടിന്റെ മുന്നില്‍ കെട്ടിയിരുന്ന എരുമയെ കടത്തിക്കൊണ്ടുപോയി, ജീവനോടെ ഇടത് കാല്‍ വെട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആകെ തകർന്ന് ഉടമ ചാക്കോയും കുടുംബവും. വര്‍ഷങ്ങളായി ഇറച്ചി വില്‍പ്പനയാണ് ജോലി. പലപ്പോഴും ഉരുക്കളെ വാങ്ങാന്‍ പണം തികയാറില്ല. കടംവാങ്ങിയാണ് വാങ്ങാറ്. ഇറച്ചി വില്‍ക്കുമ്ബോള്‍ തിരിച്ചുനല്‍കുകയാണ് പതിവ്.

വണ്ടിക്കൂലിയടക്കം 40000 രൂപ മുടക്കായി. കടംവാങ്ങിയ പണം മടക്കി കൊടുക്കാന്‍ ഒരു വഴിയുമില്ല എന്നാണ് നിലവിലെ അവസ്ഥ.ചാക്കോ പറഞ്ഞു.തുടര്‍ന്ന് നേരം വെളുക്കും വരെ അയല്‍വാസികളെയും സുഹൃത്തുക്കളെയും കുട്ടി അന്വേഷണം നടത്തിയെന്നും കാണാത്തതിനാല്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നെന്നും ചാക്കോ വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോത്താനിക്കാട് പൊലീസ് അറിയിച്ചു.

വീട്ടില്‍ നിന്നും 250 മീറ്ററോളം അകലെ പാതവക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന ജെ സി ബി യില്‍ ബന്ധിച്ച നിലയില്‍ ഇന്നലെ രാവിലെ 8 മണിയോടെ് ഒരു കാല്‍ഭാഗം നഷ്ടപ്പെട്ട നിലയില്‍ എരുമയുടെ ശരീരാവശിഷ്ടം നാട്ടുകാര്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയോടെ ചില സാമൂഹ്യ വിരുദ്ധര്‍ ചാക്കോയുടെ വീട്ടില്‍ നിന്നും പോത്തിനെ അഴിച്ച്‌ കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് പോത്തിന്റെ വായ കയറുപയോഗിച്ച്‌ കെട്ടിയ ശേഷമാണ് ഇവര്‍ മാംസം അറത്ത് മുറിച്ചത്.

വായ് തുറക്കാന്‍ കഴിയാത്ത നിലയില്‍ മുഖത്ത് കയറു കൊണ്ട് കെട്ടിയ ശേഷം ജീവനുള്ളപ്പോഴാണ് മിണ്ടാപ്രാണിയോട് ഈ ക്രുരതകാട്ടിയതെന്നാണ് പരിശോധനയില്‍ നിന്നും വ്യക്തമായിട്ടുള്ളത്. വെറ്റനറി സര്‍ജ്ജന്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചതായിട്ടാണ് സൂചന. ഇതോടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് തകർന്നത്.

ചാക്കോയുടെ തലയുടെ ഓപ്പറേഷന്‍ നടത്തിയിട്ട് പണമില്ലാത്തതിനാല്‍ ഡിസ്ചാര്‍ജ്ജ് പറഞ്ഞിരുന്ന തീയതിക്ക് മുൻപേ ആശുപത്രി വിട്ടു. ഉണ്ടായിരുന്നത് നുള്ളിപ്പെറുക്കി, തികയാത്തത് കടം വാങ്ങിയുമാണ് ഇദ്ദേഹം പോത്തിനെ വാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button