തിരുവനന്തപുരം: പോസ്റ്റ് ഓഫീസുകള്‍ ജനകീയ സേവന കേന്ദ്രങ്ങളാകുന്നു. വൈദ്യുതി-വെള്ളക്കരങ്ങള്‍ അടയ്ക്കാനും ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി 42 സേവനങ്ങള്‍ തപാല്‍ ആഫീസില്‍ നിന്ന് ലഭ്യമാകും. ജനന, മരണ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഇനി തപാല്‍ ആഫീസുകളെ സമീപിയ്ക്കാം. . ഗ്രാമീണ മേഖല സംരംഭകന്‍ (വില്ലേജ് ലെവല്‍ എന്റര്‍പ്രണര്‍ -വി.എല്‍.ഇ) എന്ന പേരിലാണ് പദ്ധതി. അക്ഷയ സന്റെറുകള്‍ക്ക് സമാനമാണ് പ്രവര്‍ത്തനം.
ഗ്രാമീണ മേഖലകളിലുള്ള തപാല്‍ ആഫീസുകളിലാണ് ഇത്തരം ജനകീയ സേനവങ്ങള്‍ ലഭ്യമാകുക. സര്‍വകലാശാല ഫീസുകള്‍ അടക്കം അടക്കാന്‍ കഴിയുന്നതിനാല്‍ പദ്ധതിക്ക് സ്വീകാര്യതയേറും എന്നാണ് കണക്കുകൂട്ടല്‍. വിവിധ സേവനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച തുക നല്‍കണം. ഇതു സംബന്ധിച്ച കേന്ദ്ര തപാല്‍ വകുപ്പ് നിര്‍ദേശത്തിനു മറുപടിയായി 23 പോസ്റ്റല്‍ ഡിവിഷനുകളിലെ ഓരോ പോസ്റ്റ് ഓഫിസുകളെ പൈലറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള തപാല്‍ വകുപ്പ് കത്തയച്ചിട്ടുണ്ട്.
ഗ്രാമങ്ങളില്‍ സംരംഭക പ്രവര്‍ത്തനവുമായി തപാല്‍ വകുപ്പിന്റെ മുഖം മാറ്റുകയാണ് പ്രധാന ലക്ഷ്യം. രാജ്യത്തെ 1,55,000 തപാല്‍ ഓഫിസുകളില്‍ ഗ്രാമീണ മേഖലയിലെ 1,29,000 ഓഫിസുകളിലാണ് വി.എല്‍.ഇ വരുന്നത്.
തപാല്‍ ഓഫിസുകളില്‍ തുടങ്ങുന്നതിനാല്‍ പുതിയ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കണ്ട. നിലവില്‍ ഓണ്‍ലൈന്‍ ശൃംഖല അടക്കമുള്ളതിനാല്‍ അധിക ചെലവുമില്ല. ജനത്തിന് മികച്ച സേവനം നല്‍കുന്നതിന് ജീവനക്കാര്‍ക്ക് സര്‍വിസ് ചാര്‍ജിന്റെ 80 ശതമാനം നല്‍കും.
Post Your Comments