മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരിടവേളയ്ക്ക് ശേഷം റഫാല്‍ കരാര്‍ ഉയര്‍ത്തി മോദി സര്‍ക്കാരിനെതിരെ വീണ്ടും രാഹുല്‍ ഗാന്ധിയുടെ പ്രചരണം. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്ക് ഇപ്പോള്‍ കുറ്റബോധമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. ‘റഫാലില്‍ കളവ് നടന്നതായി രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം അറിയാം. പ്രധാനമന്ത്രി ഇടപാടില്‍ ഇടപെടുന്നതായി പ്രതിരോധമന്ത്രാലയം വ്യക്തമായ കുറിപ്പ് എഴുതി. ഇതില്‍ തെറ്റായ കാര്യങ്ങള്‍ നടക്കുന്നതു കൊണ്ടാണത്.’
തൃശൂർ പൂരത്തിന്റെ തലയെടുപ്പായ ഗജരാജന്‍ പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു
‘റഫാല്‍ രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണെന്നും പ്രധാനമന്ത്രിയക്ക് പങ്കുണ്ടെന്നും രാഹുല്‍ പറഞ്ഞു.ഒക്ടോബര്‍ 21 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി മുംബൈയിലെ കണ്ഡീവാലിയില്‍ കൂറ്റന്‍ റാലിയാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ ചൗകീദാര്‍ ചോര്‍ ഹെ മുദ്രാവാക്യങ്ങളുമായാണ് റാലിയില്‍ പങ്കെടുത്തത്. രാജ്യത്തെ വ്യവസായങ്ങളെല്ലാം മോദി സര്‍ക്കാര്‍ തകര്‍ത്തെന്നും രാഹുല്‍ പറഞ്ഞു.
Post Your Comments