തൃശൂര്‍ : ഗജരാജന്‍ പാറമേക്കാവ് രാജേന്ദ്രന് ചരിഞ്ഞു. തൃശ്ശൂര്‍ പൂരം വെടിക്കെട്ടിനു പാറമേക്കാവിന്റെ പന്തലില്‍ നിന്നിരുന്നതു രാജേന്ദ്രനാണ്. വെടിക്കെട്ടിനെ ഭയമില്ലാത്ത ആനയാണ് രാജേന്ദ്രന് എന്നതാണ് മറ്റൊരു പ്രത്യേകത. തൃശൂരിൽ എത്തുമ്പോള്‍ 12 വയസ്സായിരുന്നു പ്രായം. ആ കണക്കിനു 70 വയസ്സിനു മുകളില്‍ ഉണ്ട് രാജേന്ദ്രന് . തൃശ്ശൂര്‍ നഗരത്തില്‍ ആദ്യം എത്തിയ ആനകളിലൊന്നായിരുന്നു രാജേന്ദ്രന്.
കൂടാതെ തൃശൂരിൽ നിന്ന് ഏഷ്യാഡിന് പോയ ആനകളിൽ ഒന്നാണ് രാജേന്ദ്രൻ. ഊരകം ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്കും ഇവന് നിറസാന്നിദ്ധ്യമായിരുന്നു. ആറാട്ടുപുഴ പൂരത്തിനു പത്തുവര്‍ഷത്തോളമെങ്കിലും ശാസ്താവിന്റെ തിടമ്പേറ്റിയിട്ടുണ്ട്. പാറമേക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയായ വേണാട്ട് പരമേശ്വരന് നമ്പൂതിരി ഭക്തരില്‍നിന്നും പണം പിരിച്ചെടുത്താണ് പാറമേക്കാവ് രാജേന്ദ്രനെ വാങ്ങിയത്.
ഇതിനാല്‍ പൂര്‍ണ്ണമായും ഭക്തരുടെ സ്വന്തം ആനയാണ് രാജേന്ദ്രന്. അന്നു അവനുവേണ്ടി പിരിച്ചെടുത്തത് 4800 രൂപയായിരുന്നു. നിലമ്പൂര്‍ കാടുകളാണ് ജന്മദേശം.രാജേന്ദ്രന് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുത്തതിന്റെ അമ്പതാം വാര്‍ഷികം തട്ടകം ആഘോഷിച്ചിരുന്നു.
Post Your Comments