പ്രത്യേകിച്ച് കഠിനാദ്ധ്വാനം ഒന്നും ചെയ്യാതെ ശരീരഭാരം കുറയ്ക്കാനാകുമെന്ന് പുതിയ പഠനം.
ന്യൂയോര്‍ക്കിലെ റോചെസ്റ്റര്‍ എന്ന സ്ഥലത്തെ മയൊ ക്ലിനിക്കില്‍ നടന്ന ഒരു പഠനമാണ് ഇത്തരത്തില്‍ കഠിനാദ്ധ്വാനം ഒന്നും ചെയ്യാതെ തന്നെ ശരീരഭാരം കുറയ്ക്കാനാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്. അതിനായ് എന്ത് ചെയ്യണമെന്നല്ലേ? ഇത്രയേയൊള്ളു ദിവസവും കുറച്ച് മണിക്കൂറുകള്‍ വെറുതെ നിന്നാല്‍ മതി!
ഡോ.ഫ്രാന്‍സിസ്‌കോ ലോപ്പസ് ഹിമേനെസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനമാണ് ഇത്തരത്തില്‍ ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കുറച്ച് സമയം നില്‍ക്കുന്നത് പോലും കലോറി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം. ആയിരത്തോളം പേരിലാണ് പഠനം നടത്തിയത്. അതില്‍ നില്‍ക്കുന്നവരിലെ കലോറി പെട്ടെന്ന് എരിഞ്ഞതായാണ് കണ്ടെത്തല്‍.
നില്‍ക്കുമ്പോള്‍ ഒരു മിനിറ്റില്‍ 0.15 കൂടുതല്‍ കലോറി എരിയുമെന്നാണ് കണ്ടെത്തല്‍. അതായത് 65 കിലോഗ്രാം ശരീരഭാരമുളളയാള്‍ ആറ് മണിക്കൂര്‍ ദിവസവും നില്‍ക്കുമ്പോ.ള്‍ 54 കലോറി വരെ കുറയുമെന്നാണ് പഠനം പറയുന്നത്. നിങ്ങള്‍ വ്യായാമം ചെയ്യാത്തവരോ ജിമ്മില്‍ പോകാത്തവരോ ആണെങ്കില്‍ ദിവസവും കുറച്ച് സമയം നില്‍ക്കുന്നത് നല്ലതാണ്.
മാത്രമല്ല അധികനേരം ഇരിക്കുന്നത് വണ്ണം കൂട്ടുകയും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നും പഠനം പറയുന്നു.വെറുതേ ഇങ്ങനെ ഇരുന്നാല്‍ ശരീരത്തില്‍ ഫാറ്റ് അടിയും. കായികാദ്ധ്വാനം ഇല്ലാതെയുള്ള ജീവിതശൈലിയാണെങ്കില്‍ അത് നിങ്ങളുടെ ആയുസ്സിനെ പോലും ബാധിച്ചേക്കാം.
Post Your Comments