ന്യൂഡല്‍ഹി: നവജാതശിശു മരിച്ചാലോ, ഗര്‍ഭം അലസിയാലോ അമ്മമാര്‍ക്ക് 1000 രൂപ ധനസഹായം. കേന്ദ്ര ആരോഗ്യ മന്ത്രാലായമാണ് പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ശിശുമരണങ്ങള്‍ സംബന്ധിച്ചുള്ള വ്യക്തമായ കണക്കെടുപ്പിനൊപ്പം 2022 ഓടെ രാജ്യത്തെ ശിശുമരണ നിരക്ക് കുറയ്ക്കാനാണ് ഇത്തരമൊരു തീരുമാനം. മരണം, അലസല്‍ എന്നിവ സംഭവിച്ച് 42 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതിനായി കോൾ സെന്ററുകളും ടോള്‍ – ഫ്രീ നമ്പറുകളും ഒരുക്കും. സന്നദ്ധസംഘടനകുടേയും ആശാ വര്‍ക്കര്‍മാരുടേയും സഹായവും ആവശ്യപ്പെടും.
Read also: കടലുമായുള്ള സംഭാഷണം മനസിലോര്‍ത്ത് കവിതയെഴുതി പ്രധാനമന്ത്രി
ആരോഗ്യ വകുപ്പിലെ വിദഗ്ദനായ ഡോക്ടര്‍ അടങ്ങിയ ഒരു സംഘം സ്ഥലത്തത്തുകയും പരിശോധിച്ച ശേഷം വിവരം സത്യമാണെങ്കില്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1,000 രൂപ നിക്ഷേപിക്കുകയും ചെയ്യും. ആശുപത്രിയില്‍ സംഭവിക്കുന്ന നവജാതശിശു മരണം, ഗര്‍ഭം അലസല്‍ തുടങ്ങിയവ മാത്രമേ സാധാരണ കണക്കുകളിൽ ഇടം നേടാറുള്ളു. നല്ലൊരു വിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യാതെ പോകുകയും പതിവാണ്.
Post Your Comments