ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഉത്തമമായ ഒരു ഭക്ഷണമായാണ് മുരിങ്ങക്കായും മുരിങ്ങയിലയുമെല്ലാം കണക്കാക്കുന്നത്. ഉര്‍ജ്ജസ്വലതയും ഉന്മേഷവും നല്‍കുന്ന ഭക്ഷണം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതും. എന്നാല്‍ മുരിങ്ങയില ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണെന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്.
പോഷകസമൃദ്ധമായ മുരുങ്ങയിലയില്‍ ധാരാളം ആന്റീഓക്സിഡന്റുകളും ബയോആക്ടീവ് കോംപൗണ്ടുകളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവയിലടങ്ങിയിട്ടുള്ള ഫൈറ്റേറ്റ്സ് മുരിങ്ങയിലെ ധാതുക്കള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ കാരണമാക്കും.
മുരിങ്ങയില ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുമെന്നും അവയുടെ ആന്റി ഇന്‍ഫ്ലാമേറ്ററി ഘടകങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ചര്‍മ്മകാന്തിക്കും തലമുടിയുടെ ആരോഗ്യത്തിനും മിരിങ്ങയില നല്ലതാണെന്നും എല്ലുകളുടെ ആരോഗ്യത്തിനും ഇവ ഗുണകരമാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും മുരിങ്ങയില നല്ലതാണ്.
Post Your Comments