Latest NewsNewsIndiaInternational

നെതര്‍ലാന്‍ഡ്‌സിന്റെ ഭരണാധികാരി ഇന്ത്യയിൽ; കേരളത്തിലും സന്ദർശനം നടത്തും

ന്യൂഡല്‍ഹി: നെതര്‍ലാന്‍ഡ്‌സിന്റെ ഭരണത്തലവനും, രാജ്ഞിയും ഇന്ത്യയിൽ. ഡച്ച് രാജാവ് വില്യം അലക്‌സാണ്ടര്‍, പത്നി മാക്‌സിമ രാജ്ഞി എന്നിവരാണ് ഇന്ത്യ സന്ദർശനത്തിനെത്തിയത്. ന്യൂഡല്‍ഹി അന്താരാഷ്ട വിമാനത്താവളത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതിനിധികള്‍ രാജാവിനേയും രാജ്ഞിയേയും സ്വീകരിച്ചു.

ALSO READ: കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ രണ്ടാം ഭർത്താവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റിന് സാധ്യത

അഞ്ചുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇരുവരും മുന്‍പ് ഡച്ച് കേന്ദ്രങ്ങളായിരുന്ന മുംബൈയും കൊച്ചിയും സന്ദര്‍ശിക്കും. ഔദ്യോഗിക യാത്രയായതിനാല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ എന്നിവര്‍ വില്യമിനും ഭാര്യയ്ക്കും ആതിഥ്യമരുളും. നെതര്‍ലാന്‍ഡ്‌സിന്റെ രാജാവായി 2013ല്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് വില്യം ഇന്ത്യ സന്ദര്‍ശിക്കുന്നത്.

ALSO READ: കോടിയേരിയുടേത് തെരഞ്ഞെടുപ്പ് വാഗ്ദാനം; പാർട്ടി സെക്രട്ടറിയെ ശക്തമായി വിമർശിച്ച് വെള്ളാപ്പള്ളി

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുമായി 6000 കോടിയുടെ വ്യാപാരം നടന്നിരുന്നു.ഭാരതത്തില്‍ മുതല്‍ മുടക്കിയിട്ടുള്ള അഞ്ചാംമത്തെ നിക്ഷേപകരാജ്യമാണ് നെതര്‍ലാന്‍ഡ്. 20 വര്‍ഷത്തിനിടെ 12000കോടി രൂപ ഭാരതത്തില്‍ നെതര്‍ലാന്‍ഡ് മുതല്‍മുടക്കിയിട്ടുണ്ട്. സന്ദര്‍ശനത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ നടക്കുന്ന 25-ാംമത് ടെക്‌നോളജി ഉച്ചകോടിയില്‍ നെതര്‍ലാന്‍ഡ് ഭരണാധികാരി പങ്കെടുക്കും.ഉച്ചകോടിയുടെ പ്രമുഖ സംഘാടകരില്‍ ഒരാളുകൂടിയാണ് നെതര്‍ലാന്‍ഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button