ന്യൂഡൽഹി: എന്‍ഡിഎ വിട്ടത് ലോക മണ്ടത്തരമായിരുന്നെന്ന് തുറന്നടിച്ച് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. അതേസമയം, മുന്നണിയിൽ തുടർന്നിരുന്നെങ്കിൽ ചിത്രം വേറെ ലെവൽ ആയേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രയിലെ ജനങ്ങൾക്ക് വേണ്ടിയാണ് ടിഡിപി കേന്ദ്രസർക്കാരുമായും ബിജെപിയുമായും തെറ്റിയതെന്നും എന്നാൽ പാർട്ടിക്ക് ഇത് കനത്ത നഷ്ടമുണ്ടാക്കിയെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
ആന്ധ്രക്ക് പ്രത്യേക പദവി നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ടിഡിപി എന്‍ഡിഎ വിട്ടത്. ‘തെലങ്കാന തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി കൈകോർത്തത് നഷ്ടകച്ചവടമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ഇരുപാർട്ടികൾക്കും ഇതുകൊണ്ടു നഷ്ടമുണ്ടായി’- പാർട്ടി അണികളോട് നായിഡു പറഞ്ഞു.
ALSO READ: അബദ്ധത്തില്‍ പോണ്‍ വീഡിയോ കാണാനിടയായ കൗമാരക്കാരിക്ക് സംഭവിച്ചത്
തലസ്ഥാനമായ അമരാവതിയുടെ നിർമാണം, പൊളാവരം പദ്ധതി, പ്രത്യേക പദവി എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ക്യാബിനറ്റിൽ നിന്ന് മന്ത്രിമാരെ പിൻവലിച്ചത്. വൈഎസ്ആർ കോൺഗ്രസ് പാർട്ടി ഒരുക്കിയ കെണിയിൽ നായിഡു വീഴുകയായിരുന്നുവെന്നാണ് ഇതേ കുറിച്ച് അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. മുന്നണി വിടാനുള്ള തീരുമാനം പരസ്യമാക്കുന്നതിന് മുൻപ് തിടുക്കത്തിൽ തീരുമാനമെടുക്കരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ‘ഞങ്ങൾ കഠിനാധ്വാനം ചെയ്തിട്ടും സംസ്ഥാനത്തെ ജനങ്ങൾ ഞങ്ങൾക്ക് മറ്റൊരു അവസരം നൽകാൻ വിസമ്മതിച്ചു’- നായിഡു പറഞ്ഞു.
Post Your Comments