കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് അന്വേഷണ സംഘം തലവന്‍ റൂറല്‍ എസ്.പി കെ.ജി.സൈമണ്‍. ജോളിക്ക് യാതൊരു മാനസിക പ്രശ്നങ്ങളുമില്ല. അവര്‍ക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്ന് തെളിയിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന്റ പക്കലുണ്ട്. ജോളിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നുള്ള രീതിയിലുള്ള പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും എസ്.പി സൈമണ്‍ പറഞ്ഞു.
Read also: ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡിസിസി വൈസ് പ്രസിഡന്റ് മരിച്ചു
വിവാഹിതയായതിനു ശേഷമുള്ള കാര്യങ്ങള്‍ മാത്രമല്ല, അതിനു മുന്‍പുള്ള ജോളിയുടെ ജീവിതത്തെക്കുറിച്ചും അന്വേഷിക്കും. കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്ന് 200 ശതമാനം ഉറപ്പുണ്ട്. സാഹചര്യ തെളിവുകളെല്ലാം ബലമുള്ളതാണ്. ദൃക്സാക്ഷികളില്ലാത്തതും കാലപ്പഴക്കവും ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കുമെന്നും എസ്.പി കൂട്ടിച്ചേർത്തു.
Post Your Comments