തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ താരമായിരുന്ന സില്‍ക്ക് സ്മിതയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇന്നും താരത്തിന്റെ മരണത്തില്‍ ദുരൂഹത തുടരുകയാണ്. ഗ്ലാമര്‍ വേഷങ്ങളിലൂടെ 1980-90 കാലഘട്ടങ്ങളില്‍ സിനിമയില്‍ നിറഞ്ഞുനിന്നു. വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ സ്മിത അഭിനയിച്ചു. തമിഴില്‍ രജനീകാന്ത്, കമല്ഹാസന് അടക്കമുളള നടന്മാര്ക്കൊപ്പവും സ്മിത വേഷമിട്ടു. മലയാളത്തിലും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളോടൊപ്പം സില്‍ക്ക് സ്മിത വേഷമിട്ടു.
36-ാം വയസില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്നും ആരാധകര്‍ ഏറെയുള്ള സില്‍ക്ക് സ്മിതയുടെ അപരയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. സില്‍ക്ക് സ്മിതയുടെ രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ ടിക് ടോക്ക് വീഡിയോയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. വീഡിയോയിലെ പെണ്‍കുട്ടിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ സ്മിതയാണെന്നേ പറയൂ.
https://twitter.com/yaar_ni/status/1182336788137828352
സില്‍ക്ക് സ്മിതയുടെ പുനര്ജന്മമാണോ എന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്. പെണ്‍കുട്ടി സില്‍ക്ക് സ്മിതയെ ഓര്‍മിപ്പിക്കുവെന്നാണ് മറ്റു ചിലര്‍ പറയുന്നത്. സ്മിതയും രജനീകാന്തും അഭിനയിച്ച പേസക്കൂടാത് എന്ന ഗാനത്തിനൊപ്പം ചെയ്ത ടിക് ടോക്ക് വീഡിയോയാണ് വൈറലയത്.
Post Your Comments