Latest NewsNewsSaudi Arabia

ടൂറിസ്റ്റുകളെ രാജ്യത്തേയ്ക്ക് ആകർഷിക്കാൻ കൂടുതൽ പദ്ധതികളുമായി സൗദി

ടൂറിസ്റ്റുകളെ രാജ്യത്തേയ്ക്ക് ആകർഷിക്കാൻ കൂടുതൽ പദ്ധതികളുമായി സൗദി. ടൂറിസം മേഖലയില്‍ സംയോജിത പ്രവര്‍ത്തനം വേണമെന്ന് ജിസിസി രാജ്യങ്ങളിലെ ടൂറിസം മേധാവികളുടെ യോഗത്തിലാണ് സൗദി ടൂറിസം അതോറിറ്റി ചെയര്‍മാന്‍ വ്യക്തമാക്കിയത്. 2030 ഓടെ ഏകദേശം 100 ദശലക്ഷം സന്ദര്‍ശകര്‍ക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. സൗദി ടൂറിസം അതോറിറ്റി ചെയര്‍മാന്‍ അഹ്മ്മദ് ബിന്‍ ഉഖൈല്‍ അല്‍ഖത്തീബ് രാജ്യത്തിന്റെ ദേശീയ ടൂറിസം പദ്ധതികളെ കുറിച്ച്‌ യോഗത്തില്‍ വിശദീകരിച്ചു.

Read also: കൂടത്തായി മരണ പരമ്പര : പള്ളിവികാരിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ടുള്ള നിര്‍ണായകവിവരം ലഭിയ്ക്കും : കല്ലറ പൊളിയിക്കാതിരിയ്ക്കാന്‍ ജോളി വികാരിയച്ചനെ സ്വാധീനിച്ചു

ടൂറിസം പ്രവര്‍ത്തനങ്ങള്‍, ഗള്‍ഫ് കരകൗശല വസ്തുക്കള്‍ക്കും വ്യവസായങ്ങള്‍ക്കുമായി പ്രദര്‍ശനം നടത്തുക, മേഖലയില്‍ ഏകീകൃത ടൂറിസം മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യുകയുണ്ടായി. ടൂറിസം മേഖലയിൽ വികസനം വന്നാൽ സ്വദേശികള്‍ക്ക് കൂടുതൽ തൊഴിലവസരങ്ങള്‍ നല്‍കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button