തിരുവനന്തപുരം: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിശ്വാസികള്‍ക്കൊപ്പം നിന്നാണ് മുഖ്യമന്ത്രി മഞ്ചേശ്വരത്ത് സംസാരിച്ചതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. മഞ്ചേശ്വരത്ത് പറയുന്ന കാര്യങ്ങള്‍ എന്തുകൊണ്ട് അദ്ദേഹം മറ്റു മണ്ഡലങ്ങളില്‍ പറയുന്നില്ല. പിണറായി വിജയന്റെ ഇരട്ടമുഖമാണ് ഇവിടെ തെളിയുന്നത്. പാഷാണം വര്‍ക്കിയുടെ റോളിലാണ് പിണറായി വിജയന് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read also: വേണ്ട സഹായം നല്‍കാന്‍ ഞങ്ങൾ തയ്യാറാണ്; ഇമ്രാന്‍ ഖാനുമുന്നില്‍ നിർദേശവുമായി രാജ്‌നാഥ് സിംഗ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
വിശ്വാസികൾക്കൊപ്പം നിന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മഞ്ചേശ്വരത്ത് സംസാരിച്ചത്. വിശ്വാസം ആണ് ഉയർത്തിക്കാട്ടിയത്. എന്നാൽ അരൂർ ,വട്ടിയൂർകാവ് തുടങ്ങിയ മറ്റു മണ്ഡലങ്ങളിലേക്ക് എത്തുമ്പോൾ വിശ്വാസം ഉപേക്ഷിച്ചു നവോത്ഥാനനായകന്റെ പട്ടമാണ് അദ്ദേഹം സ്വയം എടുത്തണിയുന്നത്. മഞ്ചേശ്വരത്ത് പറയുന്ന കാര്യങ്ങൾ എന്തുകൊണ്ട് അദ്ദേഹം മറ്റു മണ്ഡലങ്ങളിൽ പറയുന്നില്ല? പിണറായി വിജയൻറെ ഇരട്ടമുഖമാണ് ഇവിടെ തെളിയുന്നത്. പാഷാണം വർക്കിയുടെ റോളിലാണ് പിണറായി വിജയൻ പ്രവർത്തിക്കുന്നത്. മഞ്ചേശ്വരത്ത് നിന്നും മറ്റുമണ്ഡലങ്ങളിലേക്ക് എത്തുമ്പോഴാണ് ഈ വൈരുദ്ധ്യം വ്യക്തമാകുന്നത്. ഈ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവയ്ക്കണം. വർഗീയ കാർഡ് ഇറക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.തരംതാണ നിലയിലേക്ക് തെരെഞ്ഞെടുപ്പ് പ്രവർത്തനത്തെ കൊണ്ടുപോകുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി പദവിക്ക് ചേർന്ന നടപടിയല്ല പിണറായി വിജയൻറെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
Post Your Comments