
ഹൈദരബാദ് : ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന സംശയിച്ച ഭര്‍ത്താവ് മക്കള്‍ക്ക് കീടനാശിനി കലര്‍ത്തിയ ജ്യൂസ് നല്‍കി ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷ് എന്നയാള്‍ അപകടനില തരണം ചെയ്തു. വിഷം ഉള്ളില്‍ച്ചെന്ന ഇളയ മകന്‍ പ്രണീത്(5) മരിച്ചു. മൂത്ത മകന്‍ പ്രദീപ്(7) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൈദരാബാദിലാണ് സംഭവം. സഹപ്രവര്‍ത്തകനുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സുരേഷ് സംശയിച്ചിരുന്നു.
ഇതേ ചൊല്ലി ഭാര്യയുമായി ഇയാള്‍ വഴക്കിടുമായിരുന്നു. ഇയാളുടെ പെരുമാറ്റം സഹിക്കാന്‍ പറ്റാതായതോടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. ഈ സമയം മക്കള്‍ രണ്ടും ഉറക്കിത്തിലായിരുന്നു. ഭാര്യ പോയതോടെ ഇയാള്‍ മക്കള്‍ക്ക് നല്‍കാന്‍ ജ്യൂസില്‍ കീടനാശിനി കലര്‍ത്തി. പിന്നീട് ഉണര്‍ന്നപ്പോള്‍ കുട്ടികള്‍ക്ക് ഇതു നല്‍കുകയായിരുന്നു. പിന്നാലെ ഇവരെ ഭാര്യയുടെ മാതാപിതാക്കള്‍ താമസിക്കുന്നിടത്ത് കൊണ്ടുവിട്ടു. വീട്ടില്‍ തിരികെയെത്തി സുരേഷും വിഷം കഴിച്ചു. എന്നാല്‍ ഇയാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് പോലീസ് കേസെടുത്തു.
Post Your Comments