രാജ്കോട്ട്• മരുമകളെ ബലാത്സംഗം ചെയ്തതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്കോട്ട് ജില്ലയിലെ കോട്ടാ സംഗാനിയിലെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടാതെ കുറ്റകൃത്യത്തിൽ പങ്കാളിയായ യുവതിയുടെ ഭർത്താവിനെയും രണ്ട് നാത്തൂന്മാരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷമായി കോട്ടാ സംഗാനി താലൂക്കിലെ റാമോഡിലുള്ള വസതിയിൽ വച്ച് പ്രതി ഇരയായ യുവതിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കി വരികയായിരുന്നു.
ഭർത്താവിന് ഒരു നാത്തുനുമായി വിവാഹേതര ബന്ധമുണ്ടായിരുന്നതിനാൽ തന്റെ പരാതികൾ ഭര്‍ത്താവ് കേൾക്കില്ലെന്നും പ്രതി ബലാത്സംഗത്തിന് വരുമ്പോൾ നാത്തൂന്മാരില് ഒരാള്‍ തന്റെ പുറകില്‍ നിന്ന് പിടിക്കുമെന്നും ഇരയായ യുവതി ആരോപിക്കുന്നു. മറ്റേയാൾ മുറിയുടെ പുറത്ത് കാവല്‍ നില്‍ക്കുമെന്നും യുവതി പറഞ്ഞു.
സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്നും പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവില്‍ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെയും ഭര്‍ത്താവിനെയും രണ്ട് നാത്തൂന്മാരെയും കോട്ടാ സംഗാനി പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
Post Your Comments