ജാല്‍ഗണ്‍: രാജ്യത്തിന്റെ കിരീടമാണ് ജമ്മു കശ്മീരും ലഡാക്കും, നമുക്കത് കേവലമൊരു തുണ്ടു ഭൂമിയല്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ ജാല്‍ഗണില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ALSO READ : ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഉള്ളത് ഇന്ത്യയില്‍: മോഹന്‍ ഭാഗവത്
ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുൻപ് 70 വര്‍ഷമായി ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ വാത്മീകി സമുദായക്കാര്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ഇല്ലാത്തവരായിരുന്നു. നമ്മുടെ സഹോദരങ്ങളെ ചേര്‍ത്തു പിടിക്കാന്‍ ഭാഗ്യം ലഭിച്ചതിന് വാത്മീകിക്കു മുൻപിൽ തലകുമ്പിടുന്നു. സുരക്ഷാ സംബന്ധമായ ആവശ്യങ്ങള്‍ പരിഗണിച്ച് ചില നടപടികളെടുത്തുവെന്നും കശ്മീരിലേയും ചുറ്റുപാടുകളിലേയും എല്ലാ പ്രതിലോമ ശക്തികള്ക്കുമിടയിലും പ്രദേശത്തെ സാധാരണ നിലയിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments