KeralaLatest NewsNews

റബര്‍ തോട്ടത്തിലെ അസ്ഥികൂടം കാണാതായ വീട്ടമ്മയുടേതെന്ന് സ്ഥിരീകരണം

വടക്കഞ്ചേരി : റബര്‍ തോട്ടത്തിലെ അസ്ഥികൂടം കാണാതായ വീട്ടമ്മയുടേതെന്ന് സ്ഥിരീകരണം. വടക്കഞ്ചേരി ദേശീയപാതയില്‍ ശങ്കരംകണ്ണന്‍തോടിനു സമീപത്തെ റബര്‍ തോട്ടത്തിലാണു അസ്ഥികൂടം കണ്ടെത്തിയത്.വടക്കഞ്ചേരി ചന്തപ്പുര സെയ്താലിയുടെ ഭാര്യ സൈനബയുടെതാണ്(60) അസ്ഥികൂടമെന്നു ബന്ധുക്കള്‍ സ്ഥിരീകരിച്ചു. പീച്ചിയിലുള്ള സഹോദരിയുടെ വീട്ടില്‍ വിരുന്നുപോയ സൈനബയെ കഴിഞ്ഞ ജൂണ്‍ 28നാണു കാണാതായത്.

അന്നു തന്നെ വീട്ടുകാര്‍ പീച്ചി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പീച്ചിയില്‍നിന്നു വടക്കഞ്ചേരിക്കു പോകുകയാണെന്നു പറഞ്ഞ് ഇറങ്ങിയ സൈനബ പാലക്കാടുള്ള ഒരു കടയില്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കാന്‍ ശ്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. ഇതിലെ വേഷവും അസ്ഥികൂടത്തിന് അടുത്തു കിടന്ന വേഷവും മറ്റു സാധനങ്ങളും സൈനബയുടേതാണെന്നു വീട്ടുകാര്‍ തിരിച്ചറിഞ്ഞു. തോട്ടത്തില്‍ കാടു വെട്ടുന്നതിനിടെ തൊഴിലാളിയാണ് അസ്ഥികൂടം കണ്ടത്.

വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള, ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button