കോഴിക്കോട് : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററും സംയുക്തമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പെട്ട ചെറുവണ്ണൂര്‍, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 40 ദിവസത്തെ പി.എസ്.സി പരീക്ഷാ പരിശീലനം സൗജന്യമായി നടത്തും. താല്‍പര്യമുളളവര്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ ഒക്ടോബര്‍ 19 നകം പേര് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകര്‍ എസ്.എസി.എല്‍.സിയോ അതിനു മുകളിലോ യോഗ്യതയുള്ളവരും പി.എസ്.സിക്ക് അപേക്ഷ നല്‍കുന്നതിനുള്ള പ്രായപരിധിയിലുള്ളവരും ബി.പി.എല്‍ വിഭാഗത്തില്‍ പെട്ടവരും ആയിരിക്കണം. ഫോണ്‍ നമ്പര്‍ : 0496 2615500.
Also read : ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് ഒഴിവ് : വാക്ക്-ഇൻ-ഇന്റർവ്യൂ14ന്
Post Your Comments