വടകര : ആംബുലൻസും ബസും കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് വടകരയില്‍ നടന്ന അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ട്രാഫിക് സിഗ്നലിലാണ് അപകടമുണ്ടായതെന്നു ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നു, സിഗ്നലില്‍ മുന്നോട്ടെടുത്ത ബസില്‍ രോഗിയുമായി പാഞ്ഞെത്തിയ ആംബുലന്‍സ് ഇടിച്ച് നിൽക്കുകയായിരുന്നു.സംഭവത്തില്‍ തെറ്റ് ആരുടെ ഭാഗത്താണെന്നു വ്യക്തമല്ല. സിഗ്നൽ ലഭിച്ച ശേഷമാണ് ബസ് മുന്നോട്ട് എടുത്തതെന്നും,ആംബുലൻസിനെ ബസ് ഡ്രൈവർ പരിഗണിച്ചില്ലെന്നുമുള്ള വാദങ്ങളുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
വീഡിയോ ചുവടെ
https://youtu.be/zSMKFQm0sOo
Also read : നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു : പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു
Post Your Comments