KeralaNattuvarthaLatest NewsNews

മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊട്ടിത്തെറി : പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

കൊളത്തൂർ: മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കൊളത്തൂർ അമ്പലപ്പടി കടന്നമ്പറ്റയിൽ ക്ഷേത്രം ഭാരവാഹി അമ്പലപ്പടി കടന്നമ്പറ്റ രാമദാസാണ് (62 ) തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ മരിച്ചത്. കൊളത്തൂർ അമ്പലപ്പടിയിലെ നരസിംഹമൂർത്തി ക്ഷേത്ര പരിസരത്ത് ഈ മാസം ഒന്നിന് ക്ഷേത്ര ഓഫീസ് റൂമിലെ പഴയസാധനങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ്  അപകടമുണ്ടായത്. അയ്യപ്പൻവിളക്കിന്റെ ഭാഗമായി കൊണ്ടുവന്ന വെടിമരുന്ന് പഴയസാധനങ്ങളിൽപെട്ടതാണ്‌ പൊട്ടിത്തെറിക്ക്‌ കാരണം.. വയറിനും കൈക്കും പൊള്ളലേറ്റ രാമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Also read : പത്ത് വര്‍ഷം മുമ്പ നടന്ന ആദര്‍ശിന്റെ ദുരൂഹമരണം : കൊലയാളിയെ കണ്ടെത്താന്‍ കൂടത്തായി മോഡലില്‍ മൃതദേഹ പരിശോധനയ്ക്ക് തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button