Latest NewsUAENewsGulf

ഭവന വായ്പയ്ക്കുള്ള ചില മാനദണ്ഡങ്ങള്‍ക്ക് ഇളവ് അനുവദിച്ചു

ദുബായ് : ഭവന വായ്പയ്ക്കുള്ള ചില മാനദണ്ഡങ്ങള്‍ക്ക് ഇളവ് അനുവദിച്ചു. ഭവനവായ്പ ലഭ്യമാക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധിയാണ് യു.എ.ഇ എടുത്തുകളഞ്ഞത്. വായ്പയുടെ അവസാന ഗഡു സമയത്ത് 70 പിന്നിടുന്നവര്‍ക്ക് വായ്പ നല്‍കാനുള്ള വിലക്കാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് എടുത്തുകളഞ്ഞത്.

Read Also : ആശങ്ക പടർത്തി എന്ററോവൈറസ് ബാധ; പനിക്ക് ഉടൻ ചികിത്സ തേടുക

ഭവനവായ്പ ലഭ്യമാക്കാനുള്ള നടപടികള്‍ എളുപ്പമാക്കാനും കൂടുതല്‍ പേരിലേക്ക് വായ്പ എത്തിക്കാനുമാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ നടപടി. നേരത്തേ ഭവന വായ്പക്ക് അപേക്ഷിക്കുന്നവര്‍ക്ക് അവസാന ഘഡുവിന്റെ സമയത്ത് 70 വയസാകുമെങ്കില്‍ അവര്‍ക്ക് വായ്പ അനുവദിക്കാന്‍ നിയമ തടസമുണ്ടായിരുന്നു. ഈ വിലക്കാണ് സെന്‍ട്രല്‍ ബാങ്ക് ഒഴിവാക്കിയത്. പകരം വായ്പ നല്‍കുന്ന ബാങ്കിന്റെ റിസ്‌ക് മാനേജ്‌മെന്റ് ടീമിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. വായ്പ തിരിച്ചടക്കാന്‍ മുഴുവന്‍ ശേഷിയുമുണ്ടെന്നിരിക്കെ പ്രായാധിക്യത്തിന്റെ പേരില്‍ വായ്പ നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ കഴിയും. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച അഭിപ്രായവും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാണ് തീരുമാനമെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button