Life StyleSex & Relationships

സ്ഥിരമായ സെക്‌സ് : ശരീരത്തിനു മനസിനും ഈ എട്ട് ഗുണങ്ങള്‍

 

ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന്റെ പ്രധാന്യം പലപ്പോഴും നമ്മള്‍ തിരിച്ചറിയാറില്ല. നിങ്ങളുടെ ആരോഗ്യകരമായ ജീവിതത്തില്‍ സെക്സ് ലൈഫിന് വലിയ സ്വാധീനമുണ്ട്. ലൈംഗികതയെ അവഗണിച്ചാല്‍ ശരീരത്തില്‍ പല പ്രശ്നങ്ങളുമാണ് ഉണ്ടാവുക. സ്ഥിരമായി സെക്സിലേര്‍പ്പെടുന്നത് വഴി ശരീരത്തെ ബാധിക്കുന്ന പല അസുഖങ്ങളും ഒഴിവാക്കാന്‍ സാധിക്കും അവ ഏതൊക്കെയാണെന്ന് നോക്കാം.

1. ഇടയ്ക്കിടെ വരുന്ന അസുഖങ്ങള്‍ ഒഴിവാക്കാം

സ്ഥിരമായ് സെക്‌സിലേര്‍പ്പെടുന്നത് വഴി ഇടയ്ക്കിടെ വരുന്ന അസുഖങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. ദീര്‍ഘകാലം സെക്‌സിലേര്‍പ്പെടാതിരുന്നാല്‍ ശരീരത്തിലെ രോഗ പ്രതിരോധശേഷിയെ അത് കാര്യമായി ബാധിക്കും. രോഗ പ്രതിരോധ ശേഷി ഇല്ലാതാകുന്നതോടെ ശരീരത്തെ രോഗാണുക്കള്‍ വളരെ എളുപ്പത്തില്‍ കീഴടക്കുകയും ശരീരത്തിന് തണുപ്പും പനിയും പെട്ടെന്ന് പിടിപെടാന്‍ കാരണമാവുകയും ചെയ്യും.

2. മാനസിക പിരിമുറുക്കങ്ങള്‍ കുറക്കാം

മാനസിക പിരിമുറുക്കങ്ങള്‍ കുറക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് സെക്‌സ് ജീവിതം. സ്ഥിരമായി സെക്‌സിലേര്‍പ്പെടുന്നത് പിരിമുറുക്കങ്ങള്‍ ഉണ്ടാക്കുന്ന ഹോര്‍ണണുകളുടെ അളവുകള്‍ കുറക്കാനും ദൈനം ദിന ജീവിതത്തെ വളരെ റിലാക്‌സായി നേരിടാനും സഹായിക്കും

3. ഉത്തേജനത്തിനുള്ള കഴിവ് വര്‍ധിപ്പിക്കാം

സ്ഥിരമായി സെക്‌സിലേര്‍പ്പെടുന്നില്ലെങ്കില്‍ ഉത്തേജനത്തിനുള്ള കഴിവ് നഷ്ടപ്പെടാന്‍ ഇടയുണ്ട്. പുരുഷന്മാര്‍ക്ക് ഉത്തേജനത്തിനുള്ള കഴിവ് നഷ്ടപ്പെടുന്നത് ഇണയെ സംതൃപ്തിപ്പെടുത്താനുള്ള ശേഷി തന്നെ ഇല്ലാതാക്കം. അതിനാല്‍ സെക്‌സ് ജീവിതം തുടരുക എന്നത് പ്രധാനമായ കാര്യമാണ്.

4. നിങ്ങളുടെ സ്വപ്നങ്ങള്‍ തന്നെ മാറിയേക്കാം

സെക്‌സ് ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുമ്‌ബോള്‍ വിചിത്രമായ സ്വപ്നങ്ങളിലേക്കാവും നമ്മളെത്തുക. സെക്‌സ് ജീവിതത്തെക്കുറിച്ച് പ്രതീക്ഷിക്കാത്ത ഘട്ടത്തില്‍പ്പോലും ചിന്തിക്കുന്നതിലേക്കും ഉറക്കത്തില്‍ വരെ ഓര്‍ഗാസത്തിലേക്കും നിങ്ങളെ ഇത് നയിക്കും.

5. ലൈംഗിക തൃഷ്ണ നഷ്ടപ്പെടുത്താതിരിക്കാം

വളരെയധികം നാളുകള്‍ സെക്‌സിലേര്‍പ്പെടാതെയിരുന്നാല്‍ ലൈംഗികതയോടുള്ള താല്‍പ്പര്യം തന്നെ നിങ്ങളില്‍ ഇല്ലാതാകും. ഇങ്ങനെ കഴിയുന്നത് ലൈംഗിക തൃഷ്ണ ഇല്ലാതാകുന്നതിലേക്ക് നയിക്കാനുള്ള സാധ്യത വളരെയധികമാണ്.

6.ജീവിത പങ്കാളിയോടും തന്നോടും തന്നെയുള്ള അകല്‍ച്ച ഒഴിവാക്കാം

പങ്കാളിയോടുമൊത്തുള്ള ജീവിതം ഒരുമിച്ച് ഉറങ്ങുന്നതില്‍ മാത്രം ഒതുങ്ങുമ്‌ബോള്‍ അവരോടുള്ള അകല്‍ച്ച വര്‍ധിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നയിക്കുക. പങ്കാളിയോട് നിങ്ങളുടെ എല്ലാ തരത്തിലുള്ള വികാരങ്ങളും പ്രകടിപ്പിക്കുന്നത് അവര്‍ക്ക് നിങ്ങളോടുള്ള ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിലേക്ക് വഴിതെളിയിക്കും.

7. വിഷാദ രോഗമകറ്റാം

ജീവിത്തതില്‍ ആഗ്രഹങ്ങള്‍ ഇല്ലാതിരിക്കുക എന്നാല്‍ വിഷാദ രോഗത്തിന് അടിമയാവുക എന്നതിന് തുല്ല്യമാണ്. സൈക്‌സ് ജീവിതത്തിന്റെ കുറവുണ്ടാവുക എന്നത് വിഷാദ രോഗത്തിന് കാരണാമാകും. സെക്‌സ് ജീവിതത്തില്‍ ഏര്‍പ്പെടുന്നതിനെ വിഷാദ രോഗത്തോട് പോരാടുന്നതിന് തുല്ല്യമായാണ് പഠനങ്ങള്‍ വിശേഷിപ്പിക്കുന്നത്.

8. ക്യാന്‍സറില്‍ നിന്ന് രക്ഷനേടാം

ലൈംഗിക ജീവിത്തില്‍ ദീര്‍ഘകാലം വിട്ട് നില്‍ക്കുന്ന പുരുഷന്മാര്‍ക്ക് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത വളരെയധികമാണ്. അതുകൊണ്ട് തന്നെ സെക്‌സ് ജീവിതത്തിലേര്‍പ്പെടുക എന്നത് ക്യാന്‍സറില്‍ നിന്ന് രക്ഷനേടാനുള്ള വഴി കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button