കൊച്ചി: തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയം വിൽക്കാൻ പോകുന്നുവെന്ന വാർത്തകൾ ട്വന്റി 20 മത്സരങ്ങൾക്ക് ഭീഷണിയാകുമോ എന്ന് സംശയിക്കുന്നതായി കെസിഎ. തങ്ങളുമായുള്ള കരാർ ഇനി 10 വർഷം കൂടിയുണ്ടെന്നും ഇക്കാര്യങ്ങൾ മന്ത്രിയുമായി സംസാരിച്ചുവെന്നും അവർ പറഞ്ഞു.
നിലവിൽ കെസിഎയ്ക്ക് സ്റ്റേഡിയം ഇല്ലാത്ത അവസ്ഥയാണുള്ളതെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു. ഇന്ത്യ വിൻഡീസ് മത്സരത്തെ ഇത് ബാധിക്കില്ല. എന്നാൽ തുടർന്ന് വരാൻ സാധ്യതയുള്ള മത്സരങ്ങളെ ഇത് ബാധിച്ചേക്കാം. ഫുട്ബോൾ വന്നതോടെ കലൂർ സ്റ്റേഡിയം നഷ്ടമായി. ഇവിടെ ക്രിക്കറ്റും ഫുട്ബോളും നടത്താനുള്ള സൌകര്യം ഉണ്ടാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎയുമായി ചർച്ചകൾ നടത്തും.
ഡിസംബർ എട്ടിനാണ് കാര്യവട്ടത്തെ ട്വന്റി 20 മത്സരം. ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ രണ്ടാം ട്വന്റി 20 മത്സരമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ഇതിനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് കെസിഎ.
Post Your Comments