KeralaLatest NewsNews

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിയ്ക്കുന്നത് ഡിസംബര്‍ അവസാനമായിരിക്കുമെന്ന് സൂചന

കൊച്ചി : മരടിലെ ഫ്‌ളാറ്റുകള്‍ പൊളിയ്ക്കാനുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി നിയന്ത്രിത സ്‌ഫോടനം നടത്തുന്നത് ഡിസംബറിലാണെന്ന് സൂചന. ഫ്‌ളാറ്റുകള്‍ പൊളിയ്ക്കുന്നതിന് എമല്‍ഷന്‍ എക്‌സ്‌പ്ലൊസീവ്‌സും, ഡിലേ ഡിറ്റനേറ്ററുകളുമാണു നിയന്ത്രിത സ്‌ഫോടനം നടത്താനായി ഉപയോഗിക്കുക. ഒരു ഫ്‌ളാറ്റ് പൊളിക്കാനായി പരമാവധി 50 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിക്കേണ്ടി വരികയെന്ന് വിദഗ്ധ സമിതി അംഗവും ഡപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലൊസീവ്‌സുമായ ഡോ. ആര്‍. വേണുഗോപാല്‍ പറഞ്ഞു. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഒന്നിനു പിന്നാലെ ഒന്നായി പൊട്ടുന്നതാണു ഡിലെ ഡിറ്റനേറ്ററുകള്‍. ക്രമാനുഗതമായ വികസിക്കുന്ന ഒരു സ്‌ഫോടന പരമ്പരയാണ് ഈ ഡിറ്റനേറ്ററുകളിലൂടെ നടക്കുക.

സുപ്രീം കോടതിയില്‍ നല്‍കിയ സമയക്രമമനുസരിച്ച് ജനുവരി ഒന്‍പതിനുള്ളിലാണു ഫ്‌ലാറ്റുകള്‍ പൊളിക്കേണ്ടത്. സ്‌ഫോടനം നടത്താനുള്ള തയാറെടുപ്പുകള്‍ക്കായി ഏകദേശം 2 മാസത്തോളം സമയമെടുക്കും. അതിനു ശേഷവും ജനുവരി ഒന്‍പതിനും ഇടയിലുള്ള ഉചിതമായ സമയമായിരിക്കും സ്‌ഫോടനം നടത്താനായി തിരഞ്ഞെടുക്കുക. ഇതിനു മുന്‍പായി ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള നടപടികളും സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button