മൃഗശാലയില്‍ ഒരു സഫാരി സവാരി ഇഷ്ടമുള്ളവരേറെയുണ്ട്. എന്നാല്‍ ഇതിനിടെ ഒരു സിംഹം നിങ്ങളെ പിന്തുടര്‍ന്നാലോ? പേടിക്കാത്തവരായി ആരും കാണില്ല. ഇത് അവിശ്വസനീയമാണെന്ന് തോന്നുമെങ്കിലും കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ അടല്‍ ബിഹാരി വാജ്പേയി സുവോളജിക്കല്‍ പാര്‍ക്കിലെ ഒരു കൂട്ടം വിനോദസഞ്ചാരികള്‍ക്ക് ഇത് നേരിട്ട് അനുഭവപ്പെടുകയുണ്ടായി. സംഭവം ഇവര്‍ ചിത്രീകരിച്ചു.
വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. വിനോദസഞ്ചാരികള്‍ പാര്‍ക്കില്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ സിംഹം പിന്തുടരുന്നതാണ് വീഡിയോയില്‍. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. ടൂറിസ്റ്റുകളിലൊരാള്‍ ആണ് വീഡിയോ ചിത്രീകരിച്ചത്. ഡ്രൈവര്‍ പൂര്‍ണ്ണവേഗതയിലാണ് വണ്ടി ഓടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ആര്‍ക്കും പരിക്കേറ്റിട്ടില്ല. സിംഹം ഇവരെ പിന്തുടര്‍ന്നതിന്റെ കാരണം വ്യക്തമല്ല. കടുവയ്ക്കും സിംഹ സഫാരികള്‍ക്കും പേരുകേട്ട അടല്‍ ബിഹാരി വാജ്പേയി സുവോളജിക്കല്‍ പാര്‍ക്ക് 2017 നവംബര്‍ 3 ന് ഉദ്ഘാടനം ചെയ്തത്.
https://youtu.be/YyhIbHP1RKk
Post Your Comments