തീവ്രവാദ ഗ്രൂപ്പുകളിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന സംസ്‌കാരമല്ല ഇന്ത്യയിലുള്ളതെന്ന് യുഎന്നില്‍ പാകിസ്ഥാന് വായടപ്പിക്കുന്ന മറുപടി നല്‍കി ഇന്ത്യ.തീവ്രവാദ ഗ്രൂപ്പുകളിലേക്ക് കുട്ടികളെ കയറ്റിവിടുന്ന സംസ്‌കാരത്തില്‍ നിന്ന് പ്രകടമായ വ്യത്യാസം ഇന്ത്യയ്ക്കുണ്ടെന്ന് ഇന്ത്യന്‍ പ്രതിനിധി ആഞ്ഞടിച്ചു .യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി പൗലോമി ത്രിപാഠി ആണ് പാകിസ്ഥാനെ പേരെടുത്ത് പറയാതെ മറുപടി നല്‍കിയത്. ജമ്മു കശ്മീരിലെ കുട്ടികളെകുറിച്ച് വ്യാജ വിവരങ്ങള്‍ പുറത്തുവിടുകയാണെന്നും ഇന്ത്യ ആരോപിച്ചു.
അക്രമാസക്തമായ തീവ്രവാദ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിച്ച് കൊച്ചുകുട്ടികളെ തീവ്രവാദ ഗ്രൂപ്പുകളില്‍ റിക്രൂട്ട് ചെയ്യുന്ന രാജ്യത്തിന് ഇന്ത്യയുമായി പ്രകടമായ വ്യത്യാസമുണ്ട്.-പൗലോമി ത്രിപാഠി പറഞ്ഞു.പൊതുസമ്മേളനത്തിന്റെ മൂന്നാം കമ്മിറ്റി സമ്മേളനത്തില്‍ സംസാരിക്കവെയാണ് ത്രിപാഠി ഇക്കാര്യം വ്യക്തമാക്കിയത്.’കുട്ടികളുടെ അവകാശങ്ങളുടെ ഉന്നമനവും സംരക്ഷണവും’ എന്ന വിഷയത്തിലാണ് യുഎന്‍ പൊതുസഭയുടെ മൂന്നാം കമ്മറ്റി സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംസാരിച്ചത്.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും വ്യാജ പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുന്നത് വഞ്ചനാപരമായ രാഷ്ട്രീയ പ്രചാരണമാണെന്നും ത്രീപാഠി കുറ്റപ്പെടുത്തി. ജമ്മു കശ്മീരിലെ പ്രശ്‌നം പാകിസ്ഥാന്‍ യുഎന്‍ പ്രതിനിധി മലീഹ ലോധിയാണ് പൊതുസഭയില്‍ പരാമര്‍ശിച്ചിരുന്നത്.അക്രമാസക്തമായ തീവ്രവാദ പ്രത്യയശാസ്ത്രങ്ങളില്‍ കൊച്ചുകുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിലൂടെ അവരുടെ ഭാവി ഇല്ലാതാക്കുക മാത്രമല്ല അവരെ കൊള്ളയടിക്കുകയും കൂടി ചെയ്യുന്ന ഒരു രാജ്യമാണതെന്ന് ത്രിപാഠി പറഞ്ഞു.
യു എന്‍ ജനറല്‍ അസംബ്ലിയുടെ അധ്യക്ഷസ്ഥാനത്തെത്തിയ ആദ്യവനിതവിജയലക്ഷ്മി പണ്ഡിറ്റിനെയും ഐ എസ് ഐ ആര്‍ ഒയിലെ വനിതാ ശാസ്ത്രജ്ഞരെയും പരാമര്‍ശിച്ച് പൗലോമി നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു.ദക്ഷിണേഷ്യയിലെ തീവ്രവാദത്തിന്റെ മാതാവ് ഇന്ത്യയാണെന്ന പാക്കിസ്ഥാന്റെ അടിസ്ഥാനരഹിത ആരോപണത്തിനു പൗലോമി നല്‍കിയ ചുട്ടമറുപടിയും നേരത്തെ കയ്യടി നേടിയിരുന്നു. കൊല്ലപ്പെട്ട കശ്മീരിയെന്ന് തെറ്റിദ്ധരിപ്പിച്ച് പാക്കിസ്ഥാന്റെ ഉദ്യോഗസ്ഥ ഒരു പലസ്തീന്‍ പെണ്‍കുട്ടിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയതിന്റെ പൊള്ളത്തരവും പൗലോമി ത്രിപാഠി ലോകശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു.
അമിത്ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഉപാധികളോടെ ജാമ്യം
തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കശ്മീരിയായ ഇന്ത്യന്‍ പട്ടാള ഓഫിസര്‍ ഉമര്‍ ഖയാസിന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയാണ് പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ തെളിവുകള്‍ പൗലോമി വെളിപ്പെടുത്തിയത്. ഇത് പാക്കിസ്ഥാന് തിരിച്ചടിയായിരുന്നു.
Post Your Comments