പാലക്കാട് : ഒരു മനുഷ്യതലമുറയെ തീരാത്ത ദുരിതങ്ങളില്‍ തള്ളിവിട്ട എന്‍ഡോസള്‍ഫാന്‍ ശേഖരത്തെ കുറിച്ച് ആശങ്കയോടെയാണ് മണ്ണാര്‍ക്കാട് പ്രദേശവാസികള്‍. തത്തേങ്ങലത്തെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴിലുള്ള കശുമാവിന്‍ തോട്ടത്തില്‍ നിരോധനത്തിന് ശേഷം ബാക്കിവന്ന എന്‍ഡോസള്‍ഫാനാണ് ഇപ്പോഴും നീക്കം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നത്. രണ്ടായിരത്തി പതിനാലിലാണ് ചോര്‍ച്ചയുണ്ടാകും എന്ന സംശയത്തെത്തുടര്‍ന്ന് പുതിയ ബാരലുകളിലേക്ക് മാറ്റിയത്. രണ്ട് മാസത്തിനകം പാലക്കാട് ജില്ലയില്‍ നിന്ന് ഈ എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്യും എന്ന ഉറപ്പിനെത്തുടര്‍ന്നാണ് രണ്ടായിരത്തി പതിനാല് ഒക്ടോബര്‍ പന്ത്രണ്ടിന് പുതിയ ബാരലുകളിലേക്ക് മാറ്റിയത്.പക്ഷെ ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ ഈ ഗോഡൗണില്‍ നിന്നും ഇത് മാറ്റിയിട്ടില്ല. ഇപ്പോള്‍ കുറച്ചായി എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചിട്ടുള്ള ഗോഡൗണില്‍ നിന്ന് രൂക്ഷ ഗന്ധം ഉയരുന്നുണ്ടെന്നു പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ പറയുന്നു.
അതേസമയം, രണ്ടായിരത്തി പതിനാല് ഒക്ടോബറിന് ശേഷം മൂന്നു തവണ ചീഫ് സെക്രട്ടറിക്കും,നാല് തവണ കൃഷി വകുപ്പ് സെക്രട്ടറിക്കും എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലാ കളക്ടര്‍ കത്ത് നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
Post Your Comments