Latest NewsNewsIndia

പ്രളയത്തിനു പിന്നാലെ പകര്‍ച്ചവ്യാധി പടരുന്നു ; ബീഹാറിലെ ജനങ്ങള്‍ ആശങ്കയില്‍

പാറ്റ്‌ന: ബീഹാറില്‍ പ്രളയത്തിനു പിന്നാലെ പകര്‍ച്ചവ്യാധി പടരുന്നു. ഒരു ദിവസത്തിനിടെ 187 പേര്‍ക്ക് ഡങ്കിപ്പനി പടര്‍ന്നുപിടിച്ചതോടെ ആശങ്കയിലാണ് ബിഹാര്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പകര്‍ച്ച വ്യാധി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 154 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പാറ്റ്‌നയിലാണ്. നീണ്ട പത്ത് ദിവസത്തോളം പ്രളയത്തില്‍ ദുരിതമനുഭവിച്ച സംസ്ഥാനമാണ് ബിഹാര്‍. വെള്ളിയാഴ്ച വരെ 981 പേര്‍ക്കായിരുന്നു രോഗബാധ. ശനിയാഴ്ച രാവിലെ 1135 ആയിരുന്നു. വൈകിട്ട് ആയപ്പോഴേക്കും ഇത് 1404 ആയി.

വെള്ളിയാഴ്ച 116 ആയിരുന്നു ചിക്കുന്‍ഗുനിയ ബാധിതര്‍. ഇത് 140 ആയിട്ടുണ്ട്. പകര്‍ച്ച വ്യാധികള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 26 ഇടത്ത് മൂന്ന് ദിവസത്തെ സൗജന്യ മെഡിക്കല്‍ ക്യാംപ് ആരംഭിച്ചിട്ടുണ്ട്. 2626 പേര്‍ക്ക് ചികിത്സ നല്‍കിയെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button