രാജാക്കാട്: നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന മോഷ്ടാവിനെ ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് തല്ലിക്കൊന്നു. തമിഴ്നാട്-കേരള അതിര്‍ത്തിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ബൈക്ക് മോഷണം ആരോപിച്ചു പിടികൂടിയ യുവാവിനെ നാട്ടുകാരാണ് മര്‍ദ്ദിച്ചത്. ബോഡിമെട്ട് സ്വദേശി ബാബു (പൂപ്പാറ ബാബു-45)വാണു മരിച്ചത്. അതിര്‍ത്തിയിലെ മുന്തലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
ബാബു മോഷണക്കേസുകളില്‍ പ്രതിയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇടുക്കി, തേനി സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുകളുണ്ട്. ബാബു എത്തുമെന്ന രഹസ്യവിവരം ലഭിച്ച നാട്ടുകാര്‍ പുലര്‍ച്ചെ മൂന്നിന് പിടികൂടുകയായിരുന്നു.
ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണു പിടികൂടിയതെന്നു പോലീസ് പറയുന്നു. കൂട്ടംചേര്‍ന്നെത്തിയ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. ചലനമറ്റ ബാബുവിനെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് നാട്ടുകാര്‍ രക്ഷപ്പെട്ടു. റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഇയാളെ അതുവഴി വന്ന ഓട്ടോ ഡ്രൈവറാണ് ബോഡിമെട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്.
Post Your Comments