
റിയാദ് : സൗദിയിലുണ്ടായ തീപിടിത്തത്തിൽ യുവതിക്ക് ദാരുണാന്ത്യം.തബൂക്കില്‍ വീടിന് തീപിടിച്ച് 30 വയസുകാരിയാണ് മരിച്ചത്. എ.സിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണ വിധേയമാക്കിയ ശേഷം യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനാൽ രക്ഷിക്കാൻ സാധിച്ചില്ല. തീപടര്‍ന്നുപിടിച്ചതോടെ വീടിനുള്ളില്‍ പുകനിറഞ്ഞ് ശ്വാസം കിട്ടാതായതാണ് മരണകാരണം.
Also read : സൗദി അറേബ്യന്‍ തീരത്ത് എണ്ണക്കപ്പലില്‍ സ്ഫോടനമെന്ന് റിപ്പോര്‍ട്ട്.
Post Your Comments