Latest NewsNewsIndia

പോ​ര്‍​വി​മാ​ന​ത്തി​ല്‍ ആ​യു​ധ പൂ​ജ ന​ട​ത്തി​യ​തില്‍ വിശദീകരണമായി പ്ര​തി​രോ​ധ​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: ഫ്രാ​ന്‍​സി​ല്‍ നി​ന്ന് ഇ​ന്ത്യ വാ​ങ്ങി​യ അ​ത്യാ​ധു​നി​ക പോ​ര്‍​വി​മാ​ന​ത്തി​ല്‍ ആ​യു​ധ പൂ​ജ ന​ട​ത്തി​യ​തില്‍ പ്രതികരണവുമായി പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം വിശദീകരണം നൽകിയത്. പൂജ നടത്തിയ ഇ​ന്ത്യ​യു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തി​നാ​ലാ​ണെ​ന്ന് മന്ത്രി വ്യക്തമാക്കി. ഇ​ത് ന​മ്മു​ടെ വി​ശ്വാ​സ​മാ​ണ്. ഒ​രു അ​തീ​ത​ശ​ക്തി​യു​ണ്ട്. അ​തി​ല്‍‌ ഞാ​ന്‍ കു​ട്ടി​ക്കാ​ലം മു​ത​ല്‍ വി​ശ്വ​സി​ച്ചു​പോ​രു​ന്നു. ആ​ളു​ക​ള്‍​ക്ക് എ​ന്ത് വേ​ണ​മെ​ങ്കി​ലും പ​റ​യാ​ന്‍ ക​ഴി​യും. ശ​രി​യാ​ണെ​ന്ന് തോ​ന്നു​ന്ന​ത് ഞാന്‍ ചെ​യ്യും, അ​ത് തു​ട​രു​ക​യും ചെയ്യുമെന്നും രാ​ജ്നാ​ഥ് സിം​ഗ് കൂട്ടിച്ചേർത്തു.

എ​ല്ലാ ആ​ളു​ക​ള്‍​ക്കും അ​വ​രു​ടെ വി​ശ്വാ​സം അ​നു​സ​രി​ച്ച്‌ പ്രാ​ര്‍​ഥി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. മ​റ്റാ​രെ​ങ്കി​ലും ഇ​തേ കാ​ര്യം ചെ​യ്തി​രു​ന്നു​വെ​ങ്കി​ല്‍ ഞാ​ന്‍ എ​തി​ര്‍​ക്കു​മാ​യി​രു​ന്നി​ല്ല. ഈ ​വി​ഷ​യ​ത്തി​ല്‍ വി​മ​ര്‍​ശനം ഉ​ന്ന​യി​ച്ച കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ ത​ന്നെ ഭി​ന്നാ​ഭി​പ്രാ​യ​മു​ണ്ട്. അ​ത് എ​ല്ലാ​വ​രു​ടേ​യും അ​ഭി​പ്രാ​യ​മാ​യി​രു​ന്നി​ല്ലെ​ന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button