KeralaLatest NewsNews

കൂടത്തായി കൊലപാതകം : ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

താമരശ്ശേരി: കൂടത്തായി കൂട്ട കൊലപാതകത്തിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഷാജുവിന്‍റെ മുന്‍ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ടു താമരശ്ശേരി പോലീസാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. കേസില്‍ ഒന്നാം പ്രതിയായി ജോളിയെയും, രണ്ടാം പ്രതിയായി മാത്യുവിനെയുമാണ് ചേർത്തിട്ടുള്ളത്. ഗുളികയില്‍ വിഷം പുരട്ടി നല്‍കിയാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്നു എഫ്ഐആറിൽ പറയുന്നു. 2016 ജനുവരി 11-ാണ് സിലി മരിക്കുന്നത്.

ജോളിയുടെ മുന്‍ഭര്‍ത്താവ് റോയിയുടെ മരണത്തിലാണ് ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ മുഖ്യപ്രതി ജോളി, മാത്യു, പ്രജു കുമാര്‍ എന്നവര്‍ പിടിയിലായതും ഈ കേസിലാണ്. വരും ദിവസങ്ങില്‍ കൂടുതല്‍ കൊലപാതകക്കേസുകള്‍ പോലീസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. ഇതിന്ടെ അടിസ്ഥാനത്തിൽ ആറ് കൊലപാതകങ്ങളും പല കേസുകളായി രജിസ്റ്റര്‍ ചെയ്ത് ആറ് ടീമുകളായി പിരിഞ്ഞാവും അന്വേഷണം നടത്തുക.

അതേസമയം ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളുടെ വിശദാംശങ്ങള്‍ പോലീസ് തേടുന്നുണ്ട്. ജോളിയുടെ കഴിഞ്ഞ ആറ് മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായി മനസിലാക്കിയത്. സെപ്തംബര്‍ രണ്ടാമത്തെ ആഴ്ചയിലെ ഓണം അവധി ദിവസങ്ങളിലും രണ്ട് ദിവസം ജോളി കോയമ്പത്തൂരിലുണ്ടായിരുന്നു എന്നാണ്  വിവരം. കൂടത്തായി കേസിനെപ്പറ്റി പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ച സമയത്തും ജോളി കോയമ്പത്തൂരിലെത്തിയെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button