കോഴിക്കോട്: കോഴിക്കോട് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ പൊന്നാമറ്റം തറവാട്ടിലെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. ജോളിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും എന്നറിഞ്ഞ് പ്രദേശത്ത് വന്‍ ജനക്കൂട്ടം തടിച്ച് കൂടിയിരുന്നു. ഇവര്‍ ജോളിയെത്തിയതും കൂവി വിളിച്ചു. കൊലയ്ക്ക് ഉപയോഗിച്ച സയനൈഡിന്റെ ശേഷിക്കുന്ന ഭാഗം കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ പോലീസ്. സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച സയനൈഡിന്റെ ബാക്കി വീടിന് സമീപമുള്ള കുഴിയില്‍ ഉണ്ട് എന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്.
തെളിവെടുപ്പിനായി വടകര പോലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറക്കിയ ജോളിയെ എസ്.പി.ഓഫീസിലേക്കാണ് ആദ്യം എത്തിച്ചത്. പത്ത് മിനിറ്റ് ഇവിടെ തങ്ങിയതിന് ശേഷം കൂടാത്തായിയിലെ പൊന്നാമറ്റത്തെ വീട്ടിലേക്ക് കൊണ്ടുപേവുകയായിരുന്നു. ആറ് മരണങ്ങള്‍ സംബന്ധിച്ചുമുള്ള തെളിവെടുപ്പ് നടക്കും. പൊന്നാമറ്റം വീട്ടിലാണ് ആറ് മൂന്ന് മരണങ്ങളും നടന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസ്, റോയിയുടെ മാതാപിതാക്കളായ അന്നമ്മ ടോം തോമസ് എന്നിവരാണ് ഇവിടെവെച്ച് മരിച്ചത്. രണ്ടാമത്തെ തെളിവെടുപ്പിനായി നാലാമത്തെ മരണം നടന്ന മാത്യുവിന്റെ വീട്ടിലെത്തിക്കും. മൂന്നാമത്തെ തെളിവെടുപ്പിനായി ആല്‍ഫൈന്റെ മരണം നടന്ന ഷാജുവിന്റെ വീട്ടിലെത്തിക്കും. നാലാമത്തെ തെളിവെടുപ്പിനായി സിലിയുടെ മരണം നടന്ന ദന്തല്‍ ക്ലിനിക്കിലും എത്തിക്കും.
Post Your Comments