Latest NewsNewsInternational

മാനസികാരോഗ്യത്തിനുള്ള മരുന്നിന് വലിയതോതില്‍ പാര്‍ശ്വഫലം : ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വീണ്ടും കോടതി കയറുന്നു

ന്യൂയോര്‍ക്ക് : മാനസികാരോഗ്യത്തിനുള്ള മരുന്നിന് വലിയതോതില്‍ പാര്‍ശ്വഫലം, ബഹുരാഷ്ട്ര കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വീണ്ടും കോടതി കയറുന്നു. മാനസികാരോഗ്യത്തിനുള്ള മരുന്ന് പുരുഷന്‍മാരില്‍ സ്തനവളര്‍ച്ച ഉണ്ടാക്കുന്നുവെന്ന കേസില്‍ 800 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. യുഎസിലെ പെന്‍സില്‍വാനിയ കോടതിയാണ് ഉത്തരവിട്ടത്.

മാനസിക രോഗമായ സ്‌കിസോഫ്രീനിയക്ക് റിസ്‌പെര്‍ഡാല്‍ എന്ന മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് സ്ത്‌നവളര്‍ച്ച ഉണ്ടായി എന്നാരോപിച്ച് നിക്കോളാസ് മുറെ എന്നയാളാണ് കോടതിയെ സമീപിച്ചത്. ഓട്ടിസം ബാധിച്ച മുറെ ചെറുപ്പത്തില്‍ റിസ്‌പെര്‍ഡാല്‍ കഴിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്തനവളര്‍ച്ച ഉണ്ടായി.

കേസില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും അനുബന്ധ കമ്പനിയായ ജാന്‍സണ്‍ ഫാര്‍മസ്യൂട്ടിക്കലും എട്ട് ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. മരുന്നിന്റെ പാര്‍ശ്വഫലത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും കമ്പനി ഇത് മറച്ചുവച്ചെന്ന് കണ്ടെത്തിയാണ് കോടതി വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button