തിരുവനന്തപുരം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കല്‍, സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച് മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുശീല ഭട്ട് രംഗത്ത്. നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിലെ പൊരുത്തക്കേടുകളാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ സര്‍ക്കാറിന്റെ നയത്തെയാണ് മുന്‍ സ്പെഷ്യല്‍ പ്ലീഡര്‍ വിമര്‍ശിച്ചത്.കോടതിയില്‍ പണം കെട്ടിവച്ചുള്ള നടപടി സര്‍ക്കാറിനെ കുടുക്കുമെന്നാണ് വാദം.
Read Also : ബിജെപി സ്ഥാനാർത്ഥി രാജഗോപാലിന് വേണ്ടി വ്യത്യസ്ത വോട്ടഭ്യർഥനയുമായി സുരേഷ് ഗോപി
‘ഹാരിസണ്‍ മലയാളത്തിന്റെ കേസ്സുകള്‍ മറ്റ പല ഭൂമികളിലും നിലനില്‍ക്കുന്നതിനാല്‍ ചെറുവള്ളി എസ്റ്റേറ്റ് രീതി എല്ലായിടത്തും അവലംബിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.പാട്ടക്കരാര്‍ വ്യവസ്ഥ ലംഘിച്ച് തുടരുന്ന ഭൂമിയും സര്‍ക്കാരിലേക്ക് വരേണ്ടത് തുക നല്‍കി വാങ്ങുന്ന രീതിയാണ് നടക്കാന്‍ പോകുന്നത്. തത്വത്തില്‍ ഇത് ഒത്തുകളിയാണ്’ സുശീല ഭട്ട് വ്യക്തമാക്കി.
Post Your Comments