Devotional

ശിവതാണ്ഡവം എന്തെന്നറിയാം

ശിവനെക്കുറിച്ചു പറയുമ്പോള്‍ പ്രധാനപ്പെട്ട ഒന്നാണ് താണ്ഡവം. ശിവതാണ്ഡവമെന്നത് വളരെ പ്രസിദ്ധമാണ്. താണ്ഡവമാടുന്ന ശിവന്‍ നൃത്ത രൂപങ്ങളിലും പ്രധാനമായി കണക്കാക്കപ്പെടുന്നു. നടരാജന്‍ എന്നാണ് താണ്ഡവമാടുന്ന ശിവനുള്ള പേര്. ശിവതാണ്ഡവം പ്രധാനമായും 7 തരത്തിലുണ്ട്. ആനന്ദ താണ്ഡവം, രുദ്ര താണ്ഡവം, ത്രിപുര താണ്ഡവം, സന്ധ്യാതാണ്ഡവം, സമരതാണ്ഡവം, കലി താണ്ഡവം, ഉമാ താണ്ഡവം, ഗൗരി താണ്ഡവം എന്നിവയാണിവ.

ഇതില്‍ സന്തോഷത്തോടെ ചെയ്യുന്നത് ആനന്ദതാണ്ഡവവും ദേഷ്യത്തോടെ ചെയ്യുന്നത് രുദ്രതാണ്ഡവവുമാണെന്നു പറയപ്പെടുന്നു. അപസ്മാര എന്ന അസുരനെ കൊല്ലാനാണ ശിവന്‍ നടരാജതാണ്ഡവമാടിയത്. ദക്ഷന്റെ യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്ത സതീദേവിയുടെ മൃതശരീരവും പേറി ചെയ്ത താണ്ഡവമാണ് രുദ്രതാണ്ഡവം. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയാണ് ശിവതാണ്ഡവത്തിന്റെ പ്രമുഖ ലക്ഷ്യങ്ങളായി പറയപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button