മുംബൈ : ഒരു ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്നും വൻ നേട്ടം സ്വന്തമാക്കി മെഴ്സിഡസ് ബെന്‍സ്. നവരാത്രി, ദസറ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ച മാത്രം 200ൽ അധികം ബെൻസ് കാറുകളാണ് വിറ്റത്. ഗുജറാത്ത്, മുംബൈ മാര്‍ക്കറ്റുകളില്‍ മാത്രമാണ് ഇത്രയധികം കാറുകള്‍ വിറ്റ് പോയതെന്നതു ശ്രദ്ധേയം. മുംബൈയില്‍ മാത്രം 125 ബെന്‍സ് കാറുകൾ വിറ്റഴിഞ്ഞപ്പോൾ,ഗുജറാത്തില്‍ 74 കാറുകള്‍ വിറ്റഴിഞ്ഞു. കൂടുതലും ബെന്‍സിന്‍റെ സി ക്ലാസ് ഈ ക്ലാസ് മോഡലുകളാണ് വിറ്റ് പോയത്. സ്‌പോര്‍ട്ട് കാറുകളായ ജി.എല്‍.സി വിഭാഗങ്ങള്‍ക്കും ആവശ്യക്കാരുണ്ടായിരുന്നു. ഇന്ത്യയില്‍ ബെന്‍സിന്‍റെ ഉയര്‍ന്ന വില്‍പ്പനയാണിതെന്ന് കമ്പനി വ്യക്തമാക്കി.
Post Your Comments