ലക്നൗ: അമ്മയ്ക്കൊപ്പം ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ഗല്ഷഹീദ് റോഡ് വേയ്സ് ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് സംഭവം. ഒരു സ്ത്രീയും പുരുഷനും ചേര്‍ന്നാണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടു പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് കാണാതായത്.
കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളില്‍ കാണുന്നവരെ കുട്ടിയുടെ അമ്മ റാണിയ്ക്ക് നേരത്തെ പരിചയമുണ്ടായിരുന്നു എന്നാണ് വിവരം. ഇവര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് റാണിയുമായി സൗഹൃദം സ്ഥാപിക്കുകയും റാണിക്ക് ബ്ലാങ്കറ്റും മരുന്നുകളും വാങ്ങി നല്‍കുകയും ചെയ്തിരുന്നു.
പ്രതികളില്‍ ഒരാള്‍ രാത്രി ബസ് സ്റ്റാന്‍ഡിലെ ഇരിപ്പിടത്തിലിരുന്നായിരുന്നു കിടന്നിരുന്നത്. റാണിയ്ക്കും കുഞ്ഞിനും അടുത്ത് തറയിലാണ് സംഘത്തിലുണ്ടായിരുന്ന സ്ത്രീ കിടന്നിരുന്നത്. രാത്രി എല്ലാവരും ഉറങ്ങിയപ്പോള്‍ കുട്ടിയെ ഇവര്‍ എടുത്ത് കൊണ്ടുപോകുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
#WATCH Moradabad: A woman & a man steal an 8-month-old baby who was sleeping next to her mother at a Roadways Bus stand in Galshaheed area on October 7. pic.twitter.com/gsVVsvCWgx
— ANI UP/Uttarakhand (@ANINewsUP) October 8, 2019
Post Your Comments