വിളവെടുപ്പ് കഴിഞ്ഞ് പാടത്ത് നിന്നും 54കാരന് കിട്ടിയത് ലക്ഷങ്ങള്‍ വിലയുള്ള സ്വര്ണ്ണത്തടവള. നൂറിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള നിധിയാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരം. ബില്ലി വോണ്‍ എന്നയാള്‍ക്കാണ് 4000 വര്‍ഷം പഴക്കമുള്ള സ്വര്ണ്ണത്തട വള ലഭിച്ചത്. കംബ്രിയയിലെ വൈറ്റ്ഹാവന്‍ ടൗണില്‍ നിന്നുമാണ് ബില്ലിക്ക് ഈ നിധി ലഭിച്ചത്. കൈയില്‍ മെറ്റല്‍ ഡിറ്റക്ടറുമായി നടക്കുമ്പോഴാണ് നിധിയുടെ സൂചന ലഭിച്ചത്.
ഒരിടത്തെത്തിയപ്പോള്‍ ഡിറ്റക്ടര്‍ ‘ബീപ് ബീപ്’ ശബ്ദം പുറപ്പെടുവിക്കുകയും അവിടെ കുഴിച്ചു നോക്കിയപ്പോഴാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു വള ലഭിച്ചതും. മണ്ണു ചെളിയുമൊക്കെ പിടിച്ച് നിറം പോലും മനസ്സിലാകാതെയായിരുന്നു ഇത്. ട്രാക്ടറില്‍ നിന്നോ മറ്റോ വിട്ടു പോയ ലോഹക്കഷ്ണമെന്നാണ് ബില്ലി ആദ്യം കരുതിയത്. പിന്നീട് ഒരു ജ്വല്ലറിയിലെത്തിയപ്പോഴാണ് ഇത് വലിയൊരു നിധിയാണെന്ന് ബില്ലിക്ക് മനസിലായത്. ഏകദേശം 4000 വര്‍ഷം പഴക്കമുള്ള സ്വര്ണത്തടവള. വിലയാകട്ടെ ലക്ഷങ്ങളും.
11 ഔണ്‍സ് ശുദ്ധ സ്വര്‍ണം കൊണ്ടായിരുന്നു തടവള നിര്‍മിച്ചിരുന്നത്. ആ സ്വര്‍ണത്തിന്റെ മാത്രം ഇന്നത്തെ വിപണിവില ഏകദേശം ഒന്‍പതര ലക്ഷം രൂപ വരും. വര്‍ഷങ്ങള്‍ പഴക്കമുള്ളതിനാല്‍ മൂല്യം കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തടവള അധികൃതരെ ഏല്പിച്ചിരിക്കുകയാണ് ബില്ലി. ട്രഷര്‍ ആക്ടിന് കീഴിലാണ് അത് വരുന്നതെങ്കില്‍ തടവള ലേലത്തിന് ലഭിക്കും. ഇതിന്റെ പണം ബില്ലിക്ക് ലഭിക്കുകയും ചെയ്യുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.
Post Your Comments