
മലപ്പുറം•ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സബ് രജിസ്ട്രാര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് സബ് രജിസ്ട്രാറായ ജോയിയാണ് അറസ്റ്റിലായത്. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥനത്തിലാണ് അറസ്റ്റ്.
തിരുവനന്തപുരം-മംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസിലാണ് സംഭവം. തന്റെ പുറകിലെ സീറ്റില്‍ ഇരുന്ന ജോയി തന്‍റെ ശരീരത്തില്‍ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് യുവതിയുടെ പരാതി.
ബസ് എടപ്പാളില്‍ എത്തിയപ്പോഴാണ് യുവതി പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ബസ് പിന്തുടര്‍ന്ന പോലീസ് കാടാമ്പുഴയില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നതായി പോലീസ് അറിയിച്ചു.
Post Your Comments